ഇന്ത്യ യുടെ ഫുട്‌ബോൾ ലോകകപ്പ് സ്വപ്നത്തിന് നേരെ റെഡ് കാർഡുയർത്തി റഫറി. അനർഹമായ ഗോൾ ഖത്തറിന് അനുവദിച്ചാണ് ഇന്ത്യയിൽ നിന്ന് ജയം റഫറി തട്ടിപ്പറിച്ചത്. നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഖത്തറിനോട് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ഇന്ത്യക്ക് രണ്ടാം പകുതിയിൽ റഫറി വരുത്തിയ പിഴവാണ് തിരിച്ചടിയായത്. ടച്ച് ലൈൻ കടന്ന് പുറത്തുപോയ പന്തിനാണ് റഫറി ഗോൾ അനുവദിച്ചത്. ഇന്ത്യ ലീഡ് ചെയ്യുമ്പോഴായിരുന്നു ഈ വിവാദ ഗോൾ.
73-ാം മിനിറ്റുവരെ ഇന്ത്യ മത്സരത്തിൽ മുന്നിട്ടു നിൽക്കുകയായിരുന്നു. 37-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെയാണ് ഇന്ത്യക്കായി വലകുലുക്കിയത്. ഇതോടെ ഗാലറിയിലെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ മറികടന്ന് അൽറവിയുടെ പന്ത് ടച്ച് ലൈനിന് പുറത്തേക്ക് പോയിരുന്നു. വീഡിയോ റീപ്ലേയിലും ഇത് ഗോളല്ലെന്ന് വ്യക്തമായെങ്കിലും വാർ സംവിധാനമില്ലായിരുന്നു. ഇന്ത്യൻ താരങ്ങൾ പ്രതിഷേധം അറിയിച്ചെങ്കിലും ലൈൻ റഫറിയും അസിസ്റ്റന്റ് റഫറിയും ഗോൾ അനുവദിക്കുകയായിരുന്നു.
LADRONEEEEES | Con este gol de Qatar , la India está siendo eliminado de ir a la Copa del Mundo del 2026.
Increíble el robo que está sufriendo la India con este gol, la pelota salió del campo. Abuso .
pic.twitter.com/BT53E7JEAW
— Gian Franco Zelaya (@gianfzelaya) June 11, 2024
“>
85-ാം മിനിറ്റിൽ അൽറവിയിലൂടെ ഖത്തർ രണ്ടാമത്തെ ഗോളും നേടി. സമനിലയ്‌ക്കായി ഇന്ത്യ പൊരുതിയെങ്കിലും ശ്രമം വിഫലമായിരുന്നു. ഖത്തറിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ നീലപ്പടയ്‌ക്ക് സാധിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഇന്ത്യക്ക് വെല്ലുവിളിയായി. സുനിൽ ഛേത്രിയില്ലാതെ ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യ മത്സരമായിരുന്നു ഇത്.