ന്യൂഡൽഹി: റെയിൽവേ മന്ത്രിയായി രണ്ടാം തവണയും അശ്വിനി വൈഷ്ണവ് ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ മന്ത്രാലയത്തിൽ എത്തിയാണ് സ്ഥാനമേറ്റെടുത്തത്. റെയിൽവേയ്‌ക്ക് പുറമേ പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. മേശയിൽ തൊട്ടുതൊഴുത ശേഷമാണ് അദ്ദേഹം ഔദ്യോഗിക കാര്യങ്ങളിലേക്ക് കടന്നത്.
#WATCH | Delhi: Ashwini Vaishnaw takes charge as the Minister of Railways. pic.twitter.com/P1y6fcKypw
— ANI (@ANI) June 11, 2024
പ്രധാനമന്ത്രിക്ക് റെയിൽവേയുമായി ‘വൈകാരിക ബന്ധമുണ്ടെന്ന്’ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ഗതാഗത മാർഗ്ഗമായ റെയിൽവേ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ നട്ടെല്ലാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നിരവധി പരിഷ്‌കാരങ്ങളാണ് ഈ രംഗത്തുണ്ടായത്. റെയിൽവേയുടെ വൈദ്യുതീകരണവും പുതിയ ട്രാക്കുകളുടെ നിർമാണം, അത്യാധുനിക ട്രെയിനുകൾ, സ്റ്റേഷനുകളുടെ നവീകരണം എന്നിവ കഴിഞ്ഞ ദശകത്തിന്റെ പ്രധാന നേട്ടങ്ങളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവ് വീണ്ടും എത്തുന്നതോടെ വികസത്തിന്റെ വേഗം കൂടും. വന്ദേഭാരത്, അമൃത് ഭാരത് അടക്കം സമയബന്ധിതമായി രാജ്യം മുഴുവൻ വ്യാപിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രധാന നേട്ടമാണ്. 2014-ന് ശേഷം 11,151 കിമി പാതയുടെ ഡബ്ലിംഗാണ് പൂർത്തിയായത്. ഒപ്പം വടക്ക് കിഴക്കൻ മേഖലയിലെ എല്ലാം സംസ്ഥാനങ്ങളേയും റെയിൽ ശ്രംഖലയുമായി ബന്ധിപ്പിക്കാനും സാധിച്ചു. സ്റ്റേഷനുകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന ആദർശ് സ്റ്റേഷൻ സ്‌കീമിന് കീഴിൽ 1,250 റെയിൽവെ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതുവരെ പൂർത്തിയായത്. ഇതിന്റെ അടുത്ത ഘട്ടമായി സ്റ്റേഷനുകളെ സിറ്റി സെന്ററാക്കി വികസിപ്പിച്ച് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.
ഐടി മന്ത്രിയെന്ന നിലയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിലും ശക്തമായ സൈബർ സുരക്ഷാ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിലുമായിരിക്കും അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.