ഇ ന്ത്യയിൽ ക്രിക്കറ്റിന് ലഭിക്കുന്ന പിന്തുണ ഫുട്ബോളിനില്ലെങ്കിലും മികച്ച പ്രകടനമാണ് സമീപകാലത്ത് ഇന്ത്യൻ ഫുട്ബോൾ കാഴ്ച വയ്ക്കുന്നത്. വിദേശ ടീമുകൾക്കെതിരെയുള്ള മികവ് വർദ്ധിപ്പിക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയുടെ വരും സാധ്യതകൾ ഇങ്ങനെയാണ്..
റാങ്കിംഗിൽ ഏറെ മുന്നിലുള്ള ഖത്തറാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരം സമനിലയിലായാൽ രാത്രി നടക്കുന്ന കുവൈറ്റ്- അഫ്ഗാനിസ്ഥാൻ മത്സരവും സമനിലയിലാകണം. അല്ലെങ്കിൽ മൂന്നാം റൗണ്ട് കാണാതെ ഇന്ത്യ പുറത്താകും. ഏഷ്യൻകപ്പ് യോഗ്യതയും ലഭിക്കില്ല. നിലവിൽ 5 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ് ഇന്ത്യ. മൂന്നാം സ്ഥാനത്തുള്ള അഫ്ഗാനും 5 പോയിന്റാണ്. ഖത്തർ നേരത്തെ തന്നെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചതാണ് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.