the digital signature of the temple city

‘തല’യില്ലെന്ന പഴി ഇനിയില്ല; ആന്ധ്രയുടെ തലസ്ഥാനം പ്രഖ്യാപിച്ച് ടിഡിപി അദ്ധ്യക്ഷൻ; വിവാദങ്ങൾക്ക് അന്ത്യം

- Advertisement -[the_ad id="14637"]

അമരാവതി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് ഒരുദിവസം മാത്രം ശേഷിക്കെ നിർണായക പ്രഖ്യാപനം നടത്തി ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. തലസ്ഥാന ന​ഗരം ഇനിമുതൽ അമരാവതി മാത്രമായിരിക്കുമെന്ന് ടിഡിപി അദ്ധ്യക്ഷൻ വ്യക്തമാക്കി. എൻഡിഎ സഖ്യത്തിന്റെ സംസ്ഥാനതല യോ​ഗത്തിന് പിന്നാലെയാണ് ടിഡിപി അദ്ധ്യക്ഷന്റെ നിർണായക പ്രഖ്യാപനം.

ടിഡിപി എംഎൽഎമാർക്കൊപ്പം ബിജെപി, ജനസേന പാർട്ടികളുടെ ജനപ്രതിനിധികളും എൻഡിഎ യോ​ഗത്തിൽ പങ്കെടുത്തിരുന്നു. എൻഡിഎയുടെ നിയമസഭാ കക്ഷിനേതാവായി ചന്ദ്രബാബു നായിഡുവിനെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കാലങ്ങളായി നിലനിൽക്കുന്ന തലസ്ഥാന വിവാദവുമായി ബന്ധപ്പെട്ട് നിർണായകമായ പ്രഖ്യാപനം നിയുക്ത മുഖ്യമന്ത്രി നടത്തിയത്.

“ആന്ധ്രയിൽ പുതുതായി അധികാരത്തിലേറുന്ന എൻഡിഎ സർക്കാർ തലസ്ഥാന ന​ഗരം സംബന്ധിച്ച വിഷയത്തെ ​ഗൗരവമായി കണക്കിലെടുക്കുന്നു. ആന്ധ്രയുടെ തലസ്ഥാനം അമരാവതിയാണ്. അമരാവതി മാത്രമാണ്  തലസ്ഥാനം”- ചന്ദ്രബാബു നായിഡു ഊന്നിപ്പറഞ്ഞു.

ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതിന് ശേഷം അധികാരത്തിലേറുന്ന (2014-2019) ആദ്യ മുഖ്യമന്ത്രിയായിരുന്നു ടിഡിപിയുടെ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന്റെ തലസ്ഥാന ന​ഗരമായി അമരാവതിയെ മാറ്റുമെന്ന് ടിഡിപി അദ്ധ്യക്ഷൻ അന്നേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2019ൽ ടിഡിപിക്ക് അധികാരം നഷ്ടപ്പെടുകയും ജ​ഗൻ മോഹൻ റെഡ്ഡി നയിക്കുന്ന YSRCP അധികാരത്തിൽ വരികയും ചെയ്തതോടെ തലസ്ഥാന ന​ഗരം സംബന്ധിച്ച തീരുമാനങ്ങൾ അവതാളത്തിലായി.

അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് പകരം സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങളെ സൃഷ്ടിക്കുന്നതിലാണ് YSRCP ശ്രദ്ധ കേന്ദ്രീകരിച്ചത്. അരാവതിയും വിശാഖപ്പട്ടണവും തലസ്ഥാന ന​ഗരങ്ങളായി പ്രഖ്യാപിക്കാൻ ജ​ഗൻ മോഹൻ റെഡ്ഡി താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ 2024ലെ തെരഞ്ഞെടുപ്പിൽ YSRCP കൂപ്പുകുത്തിയതോടെ ഒറ്റതലസ്ഥാനമെന്ന ആശയത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ടിഡിപി.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് എൻഡിഎ സഖ്യം നടത്തിയത്. ടിഡിപി-ബിജെപി-ജനസേന എന്നീ പാർട്ടികൾ അടങ്ങുന്ന ത്രികക്ഷി സഖ്യം വിജയിച്ചതോടെ അമരാവതിയെ തലസ്ഥാനമാക്കുന്ന പദ്ധതിക്ക് പുതുജീവൻ നൽകുകയായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts