ജമന്തിപൂക്കൾക്കു കേരളത്തിൽ നല്ല ഡിമാൻഡുണ്ട്. എന്നാൽ ആവശ്യമായതിന്റെ നല്ലൊരു പങ്ക് അയൽസംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്നു. ഇതിനു പരിഹാരം ഇവിടെ കൃഷി ചെയ്യുക എന്നതാണ്. ജമന്തിയിൽ വലുപ്പം, ആകൃതി, നിറം എന്നീ കാര്യങ്ങളിൽ വ്യത്യസ്തതയോടെയുള്ള ഇനങ്ങൾ ഉണ്ട്.
മറ്റുള്ള ചെടികളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് തന്നെ പുഷ്പിക്കുമെന്നത് ജമന്തിയുടെ പ്രത്യേകതയാണ്. സാധാരണ തണുപ്പുകാലത്താണ് ജമന്തിച്ചെടികള്‍ പൂവിടുന്നത്.ശാസ്ത്രീയമായി കീടനിയന്ത്രണം നടത്താന്‍ ജമന്തി നട്ടുവളര്‍ത്താറുണ്ട്. കൊതുകില്‍ നിന്ന് സംരക്ഷിക്കാനും ജമന്തിക്ക് കഴിയും. മറ്റുള്ള വിളകളുടെ ചങ്ങാതിയായി ജമന്തി വളര്‍ത്തുന്നവരുണ്ട്. നിമാവിരകളുടെ ശല്യം നിയന്ത്രിക്കാന്‍ ജമന്തിക്ക് കഴിയുമെന്നാണ് പറയുന്നത്.
നല്ല വെയിൽ ലഭിക്കുന്ന ഏത് മണ്ണിലും കൃഷിയിറക്കാം. പാടങ്ങളിലെ പശിമയുള്ള മണ്ണില്‍ വളരുന്നതാണ് ജമന്തി. പക്ഷേ നമ്മുടെ വീട്ടുമുറ്റത്തും നന്നായി പൂക്കളുണ്ടാകും. വിത്ത്, തണ്ട്, കന്ന് എന്നിവയാണ് നടീൽവസ്തുക്കൾ. വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കാം. വിത്ത് ഗ്രോബാഗിലോ ചട്ടിയിലോ മുളപ്പിച്ചെടുത്ത് വീട്ടുമുറ്റത്ത് മണ്ണൊരുക്കി കൃഷി ചെയ്യാം. മണല്‍, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് പോട്ടിങ്ങ് മിശ്രിതമായി ചേര്‍ക്കുന്നത്.
നട്ട് ക്രമമായി നനയ്‌ക്കണം. വളങ്ങളായി കാലിവളം, പിണ്ണാക്കുവളങ്ങൾ എന്നിവ ചേർക്കാം. എന്നിട്ടും വളർച്ച മോശമെങ്കിൽ 17:17:17 കോംപ്ലക്സുവളം 5 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നട്ടാൽ ഡിസംബർ, ഫെബ്രുവരികളില്‍ വിളവെടുക്കാം. ജമന്തിയുടെ വേര് ചീയാതെ നോക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്.
മാലത്തയോണ്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ വേര് ചീയല്‍ പ്രതിരോധിക്കാം. തൈകള്‍ പറിച്ച് മാറ്റി നട്ടാല്‍ രണ്ടുമാസം കഴിഞ്ഞാല്‍ വിളവെടുക്കാം. പൂക്കള്‍ വൈകുന്നേരങ്ങളില്‍ വിളവെടുക്കുന്നതാണ് നല്ലത്.ജമന്തിച്ചെടിക്ക് രാവിലെ അഞ്ച് മണിക്കൂര്‍ നന്നായി സൂര്യപ്രകാശം കിട്ടണം. വേര് ചീയല്‍ തടയാന്‍ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കാം. ജമന്തിയുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തടയാന്‍ സോപ്പ് വെള്ളം സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്.
നന്നായി പൂ വിരിയണമെങ്കില്‍ എല്ലുപൊടിയും കമ്പോസ്റ്റും പഴത്തൊലി ഉണക്കിപ്പൊടിച്ചതും ചേര്‍ക്കാം. അതുപോലെ പഴത്തൊലി മൂന്നോ നാലോ ദിവസം വെള്ളത്തിലിട്ട് നേര്‍പ്പിച്ചും ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം