the digital signature of the temple city

കരസേനയ്‌ക്ക് പുതിയ മേധാവി; ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു

- Advertisement -[the_ad id="14637"]

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. നിലവിലെ കരസേനാ മേധാവി ജനറൽ മനോജ് സി പാണ്ഡെ ജൂൺ 30-ന് സ്ഥാനമൊഴിയും. നിലവിൽ കരസേനയുടെ ഉപമേധാവിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.

സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫായും ഇന്‍ഫന്‍ട്രി ഡയറക്ടര്‍ ജനറലായും ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം നോര്‍ത്തേണ്‍ കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യ – ചൈന സംഘര്‍ഷങ്ങളിലുള്‍പ്പെടെ രാജ്യത്തിന്റെ സുപ്രധാന സൈനിക ഘട്ടങ്ങളില്‍ ഉപേന്ദ്ര ദ്വിവേദി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 40 വർഷത്തോളം നീണ്ട സേവനത്തിനിടയിൽ വിവിധ കമാൻഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1964 ജൂലൈ 1 ന് ജനിച്ച ദ്വിവേദിയുടെ പഠനം സൈനിക സ്‌കൂൾ റേവ, നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നിവിടങ്ങളിലായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts