ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ വകുപ്പ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായി. എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചത്. അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമലാ സീതാരാമൻ, എസ് ജയശങ്കർ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവർ അതാത് വകുപ്പുകൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മന്ത്രിസഭയുടെ മൊത്തത്തിലുള്ള മേൽനോട്ടത്തിനൊപ്പം ചില മന്ത്രാലങ്ങളുടെ പൂർണ്ണ നിയന്ത്രണവും പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാണ്. ഏതൊക്കെ വകുപ്പുകളാണ് പ്രധാനമന്ത്രി കൈവശം വെച്ചത് അറിയാം…..
പേഴ്‌സണൽ മന്ത്രാലയം, ആണവോർജ്ജ വകുപ്പ് തുടങ്ങി നിരവധി സുപ്രധാന മന്ത്രാലയങ്ങൾ പ്രധാനമന്ത്രി നിലനിർത്തിയിട്ടുണ്ട്. കൂടാതെ, ഒരു പ്രത്യേക മന്ത്രിയെ ഏൽപ്പിക്കാത്ത മന്ത്രാലയങ്ങളും അദ്ദേഹത്തിന്റെ പരിധിയിൽ തുടരും. പ്രധാനപ്പെട്ട എല്ലാ നയപരമായ കാര്യങ്ങളും അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യും.
പ്രധാനമന്ത്രിക്ക് കീഴിൽ….
പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം
ആണവോർജ്ജ വകുപ്പ്
ബഹിരാകാശ വകുപ്പ്
പ്രധാനപ്പെട്ട എല്ലാ നയപരമായ കാര്യങ്ങൾ
ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റെല്ലാ വകുപ്പുകളും