ഡൽഹി: തൃശൂരിൽ ജയിച്ചതിന് ശേഷവും സുരേഷ് ഗോപിയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള വ്യാജ പ്രചരണങ്ങൾ തുടരുകയാണ്. മലയാളത്തിലെ ചില പ്രമുഖ ചാനലുകളാണ് ഇതിനുപിന്നിൽ. തെരഞ്ഞെടുപ്പ് സമയത്തും ഇത്തരം ചാനലുകൾ സുരേഷ് ഗോപിയെ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്ന് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വീണ്ടും അദ്ദേഹത്തിനെതിരെ ഇവർ വ്യാജ വാർത്തകൾ സൃഷ്ടിച്ചു. തന്നെ ലക്ഷ്യം വെയ്‌ക്കുന്ന ചില മാധ്യമങ്ങൾക്കെതിരെ ജനം ടിവിയിലൂടെ തുറന്നടിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
“കേരളത്തിലെ ജനങ്ങൾ തന്ന സ്നേഹം എനിക്ക് ഭാരിച്ച ഒരു ഉത്തരവാദിത്വം കൂടിയാണ്. പ്രധാനമന്ത്രി തന്നെ കേരളത്തിലെ ടൂറിസം മേഖലയെ പറ്റി പറഞ്ഞിട്ടുണ്ട്. കേരളമാണ് ഇന്ത്യൻ ടൂറിസത്തിന്റെ പ്രധാന ആകർഷണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മനസ്സിൽ അങ്ങനെയൊരു കാഴ്ചപ്പാട് വന്നിട്ടുണ്ടെങ്കിൽ, അതുകൊണ്ടാവണം അദ്ദേഹം എന്നെ തിരഞ്ഞെടുത്തത്. എനിക്ക് കൂടി ഖ്യാതി നേടിത്തരുന്ന ഒരു കാഴ്ചപ്പാട് പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കാം”.
“എനിക്കെതിരെ വ്യാജവാർത്തകൾ ചില മാധ്യമങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരുപാട് മാധ്യമങ്ങൾ എന്നെ കണ്ടു. ആരൊക്കെയാണ് അതിൽ കുഴപ്പമുണ്ടാക്കിയതെന്ന് നിങ്ങൾ കണ്ടതല്ലേ. അവർ എക്കാലവും എനിക്ക് കുഴപ്പമേ ഉണ്ടാക്കിയിട്ടുള്ളൂ, ദ്രോഹമേ ചെയ്തിട്ടുള്ളൂ. അവർ ഇനിയും എന്നെ ദ്രോഹിക്കട്ടെ. ആ ദ്രോഹത്തിൽ നിന്നെല്ലാം എനിക്ക് വളർച്ചയ്‌ക്കുള്ള വളമേ ലഭിച്ചിട്ടുള്ളൂ”- സുരേഷ് ഗോപി പറഞ്ഞു.