ചാവക്കാട് : ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് എൽ തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജും ചാവക്കാട് മുനിസിപ്പാലിറ്റിയും, ഗ്രീൻ ഹാബിറ്റാറ്റിന്റെ സഹകരണത്തോടുകൂടി ചാവക്കാട് കടപ്പുറം പ്ലാസ്റ്റിക് വിമുക്തമാക്കി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ചാക്കോ ജോസ്, കോഡിനേറ്റർമാരായ ജയിൻ തേറാട്ടിൽ , എൻ ജെ ജെയിംസ് ജയ്സൺ ജോസ് മെറിൻ ജോയ്, ഫാദർ അരുൺ ജോസ് എന്നിവർ നേതൃത്വം നൽകി ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ സമുദ്ര പഠന ക്ലാസുകൾ സംഘടിപ്പിച്ചു. ഏകദേശം 120 കിലോ പ്ലാസ്റ്റിക് കടൽ തീരത്ത് നിന്ന് ശേഖരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറി. സുവോളജി ബോട്ടണി എൻഎസ്എസ് വിഭാഗത്തിലെ അമ്പതോളം വിദ്യാർഥികളാണ് പങ്കെടുത്തത്.