ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ എസ് എസ് എൽ സി, ട്ടു പരീക്ഷയിൽ വിജയികളായ ഹരിത കർമ്മ സേനാംഗങ്ങളുടെ മക്കളെ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മൊമെന്റോ കൊടുത്തു ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ് മനോജ് അദ്ധ്യക്ഷനായിരുന്നു. ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ, എസ് പി.എച്ച്.ഐ. വി.കെ.കണ്ണൻ, കൗൺസിലർ സുബിത സുധീര്‍, കുടുംബശ്രീ സി.ഡി.എസ്. ചെയർ പേഴ്സൺമാരായ അമ്പിളി ഉണ്ണിക്കൃഷ്ണൻ, മോളി ജോയി, കുടുംബശ്രീ മെമ്പർ സെക്രട്ടറി ജിഫി ജോയ്, എൻ യുഎൽഎം സിറ്റി മിഷൻ മാനേജർ വി എസ് ദീപ , ഐആർടിസി കോഡിനേറ്റർമാരായ നിവേദിത പി വി , രേവതി പി കെ, നിമ കെ പി, ഹരിതകർമസേന കൺസോർഷ്യം പ്രസിഡണ്ട് ലത കെ ബി, സെക്രട്ടറി റീന സുഭാഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പത്താം ക്ലാസ്സിൽ പതിനൊന്ന് കുട്ടികളും പ്ലസ് ടുവിൽ ആറ് കുട്ടികളും സമ്മാനാർഹരായി. ഹരിത കർമ്മ സേനാംഗങ്ങളുടെ മക്കളുടെ വിജയം നഗരസഭയ്ക്കാകെ അഭിമാനാർഹമായ നേട്ടമാണ്.