the digital signature of the temple city

ഗുരുവായൂർ കിഴക്കേ നട മേൽപ്പാലം കയറുന്ന ഭാഗത്ത്  വെള്ളക്കെട്ട് രൂക്ഷമാകുന്നു. 

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി കെ.എസ്.എഫ്.ഇ പോലുള്ള നിരവധി ധനകാര്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ കാന നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ കനത്ത മഴയിൽ ഗുരുവായൂർ കിഴക്കേ നട മേൽപ്പാലം കയറുന്ന ഭാഗത്ത്  വെള്ളക്കെട്ട് രൂക്ഷമാകുന്നു. ദിനംപ്രതി അപകടങ്ങളും പതിവാകുന്നു. കൃത്യമായ പാർക്കിങ് സംവിധാനങ്ങളോ, ദിശാസൂചികളോ ഇല്ലാത്തതിനാൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും ചെറുതല്ല. 

img 20240605 wa003115492420192289013416

ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോഴും അനുബന്ധ ജോലികൾ പൂർത്തീകരിക്കുന്നതിൽ അലംഭാവം തുടരുന്ന കരാറുക്കാരെ പുറത്താക്കുന്നതിനോ, അപകടനില തരണം ചെയ്യുവാൻ  അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനോ ഭരണാധികാരികൾ തയ്യാറാകാത്ത സാഹചര്യം പ്രതിഷേധാർഹമാണെന്നു പ്രദേശവാസികളുടെ സംഘടനയായ SEWA ഗുരുവായൂർ അഭിപ്രായപ്പെട്ടു.

img 20240605 wa002918105861244531735871
img 20240605 wa003018637154612141608745

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts