ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും ആകും എണ്ണുക.
വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ആദ്യമാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. വിജയാഹ്ലാദപ്രകടനത്തിൽ അടക്കം നിയന്ത്രണങ്ങൾ വേണമെന്ന് കമ്മീഷൻ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടു.
മൂന്നാമൂഴം കാത്ത് മോദി; പ്രവചനങ്ങള്‍ക്ക് ചെവികൊള്ളാതെ ‘ഇന്ത്യ’; ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം
- Advertisement -[the_ad id="14637"]