കണ്ണൂര്‍ : ആര് വന്നിട്ടും കാര്യമില്ല’ കണ്ണൂര്‍ ജില്ലയില്‍ നോട്ട കുത്തിയത് 3574 പേര്‍.അതേസമയം ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരില്‍ എം.വി.
ജയരാജനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ വിജയത്തിലേക്ക്.
സ്വന്തം നാട്ടില്‍ അടിപതറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ . കണ്ണൂര്‍ മണ്ഡലത്തില്‍ സുധാകരന്റെ ഭൂരിപക്ഷം 46107 കടന്നു. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം.വി. ജയരാജന്‍ 168414 വോട്ടുകളുമായി പിന്നാലെയുണ്ട്.
അതേസമയം, തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരന്‍ വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ വീഴ്ചകള്‍ കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കും