ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ, പ്രതിമാസ കുടുംബ സംഗമത്തിന്റെ ഭാഗമായി, പൈതൃകം ഇന്റർനാഷണൽ ഉത്ഘാടനവും
ശങ്കര വിചാരസദസ്സും സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് നടന്ന ചടങ്ങിന്റെ ദീപപ്രോജ്ജ്വലനം ഗുരുവായൂർ ക്ഷേത്രം തന്ത്രി. ബ്രഹ്മശ്രീ. ഡോ. ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.
കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി ഡോ വി. പി ജോയ് ഐ. ഏ. എസ്. ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. എഴുത്തുകാരനും, ദാർശനികനുമായ സി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ ലക്ഷ്മി ശങ്കർ അധ്യക്ഷയായിരുന്നു. മണലൂർ തുള്ളൽ കളരിയുടെ മലബാർ രാമൻ നായർ സ്മാരക പുരസ്കാരം കുഞ്ചൻ സ്മാരകം രാജേഷിനും, ഗോവിന്ദൻകുട്ടി സ്മൃതി പുരസ്‌കാരം കലാമണ്ഡലം ജിനേഷിനും ചടങ്ങിൽ തന്ത്രി നൽകി. ശതാഭീഷിക്തനായ ചുള്ളിപ്പറമ്പിൽ ശ്രീനിവാസനെ ആദരിച്ചു. പൈതൃകം ആജീവനാന്ത അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ആദരവും നടത്തി.
കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്,സെക്രട്ടറി മധു. കെ. നായർ, ജനറൽ കൺവീനർ ഡോ. കെ. ബി. പ്രഭാകരൻ,ഖജാൻജി കെ. കെ. വേലായുധൻ, പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ്, കൺവീനർമാരായ ശ്രീകുമാർ ‘പി നായർ, കെ സുഗതൻ, മുരളി അകമ്പടി, ബിജു ഉപ്പുങ്ങൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.