തണ്ണി മത്തൻ ബാഗോ ആഡംബരങ്ങളോ ഇല്ലാതെ ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന സാരി ധരിച്ച് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ നടി നിഹാരിക റൈസാദയ്‌ക്ക് അഭിനന്ദന പ്രവാഹം .
മിഥുൽ പട്ടേലിന്റെ മേഴ്‌സിയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും, പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രീമിയർ വേദിയിലും അവർ പങ്കെടുത്തു. പച്ചപ്പട്ടും , മരതക മാലയും,പാരമ്പര്യം വിളിച്ചോതുന്ന വൈരക്കല്ല് മൂക്കുത്തിയും ധരിച്ചാണ് നിഹാരിക ചടങ്ങിലെത്തിയത്.
ചടങ്ങിൽ ഫ്രഞ്ച് സംസാരിച്ച ബോളിവുഡ് താരം മറാത്തി സംസ്‌കാരത്തെയാണ് കാനിൽ ഗംഭീരമായി പ്രതിനിധീകരിച്ചത്. നൗവാരി സ്‌റ്റൈലിൽ ഉടുത്തിരുന്ന സാരിയിൽ മനോഹരിയായി എത്തിയ താരത്തിന്റെ ദൃശ്യങ്ങളും വൈറലായി കഴിഞ്ഞു. . മഹാരാഷ്‌ട്രയിലെ യോലയിൽ നിർമ്മിച്ച ശുദ്ധമായ പട്ടിൽ കൈകൊണ്ട് നെയ്ത പൈതാനി സാരിയാണ് നിഹാരിക ഉപയോഗിച്ചത് . മഹാരാഷ്‌ട്രയിലെ പരമ്പരാഗത തുണിത്തരമാണ് പൈതാനി.