ഗുരുവായൂർ: ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമിജി ഡോ ഹരിനാരായണന് മദർ തെരേസ സർവകലാശാല (ഓസ്‌ട്രേലിയ) അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ആഗോള സമാധാനത്തിനായുള്ള മിസ്റ്റിസിസത്തിന് നൽകിയ സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ വിജയസരസ്വതി, ശാസ്ത്രജ്ഞൻ ഡോ എൻ പ്രഭാകരൻ (ഡി.ആർ.ഡി.ഒ.), ഡോ ജോൺ എം സ്റ്റോം (എം ഐ ടി യു തിയോളജിക്കൽ യൂണിവേഴ്‌സിറ്റി ഡീൻ, ഡോ. രവികുമാർ (സിൻഡിക്കേറ്റ് അംഗം അക്കാദമിക് കൗൺസിൽ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഷ്ണുദത്ത, സ്വാമി പ്രഭുജി (നവശക്തി പീഠം ചാരിറ്റബിൾ ട്രസ്റ്റ്) ദീപം തെളിയിച്ച് ചടങ്ങിനെ ആശീർവദിച്ചു.
ആഗോള സമാധാനത്തിനായുള്ള സ്വാമിജിയുടെ പ്രവർത്തനങ്ങളെ മാനിച്ച് ഡോക്ടറേറ്റ് നൽകുന്ന രണ്ടാമത്തെ സർവ്വകലാശാലയാണിത്. 2010-ൽ മലേഷ്യയിൽ ഓപ്പൺ ഇൻ്റർ നാഷ്ണൽ യൂണിവേഴ്സിറ്റി ഫോർ ആൾട്ടർനേറ്റീവ് മെഡിസിൻ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.