ഗുരുവായൂർ: കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടിയെടുക്കുന്നതിനായി ഗ നഗരസഭയുടെയും ദേവസ്വത്തിൻ്റെയും അധികൃതരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.
ക്ഷേത്രം തെക്കേ നടയിൽ അമൃത് പദ്ധതി പ്രകാരം പണിത കാനയിലെ സ്ലാബ് നീക്കി പരിശോധ നടത്തി. തെക്കേ നട പന്തലിലും സംഘം പരിശോധിച്ചു. കാനയിൽ വെള്ളം ഒഴുകുന്നതിന് തടസം കണ്ടെത്താനായില്ല അടുത്ത ദിവസങ്ങളിൽ ദേവസ്വത്തിന്റെ ഭാഗത്തുള്ള കാനകൾ തുറന്ന് പരിശോധിച്ച് തടസമുണ്ടെങ്കിൽ നീക്കം ചെയ്യുന്നതാണ്. നഗരസഭയുടെ കാനകളുടെ വശത്തെ ചേംബറുകളിലെ തടസങ്ങളും നീക്കം ചെയ്യും. നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവരുടെ നേതൃത്വത്തിൽ ഇരു വിഭാഗങ്ങളിലേയും എൻജിനീയർമാരാണ് പരിശോധന നടത്തിയത്.
ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുര യുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളം കയറി വലിയ തോതിലുള്ള വെള്ളക്കെട്ടാണ് ഉണ്ടായത്.