ഗുരുതരമായ കുറ്റകൃത്യം ആരോപിക്കപ്പെട്ടാൽ ഒരു വ്യക്തിയുടെ അറസ്റ്റ്ന് മുൻപ് ജയിലിൽ പോകാതിരിക്കുന്നതിന് വേണ്ടി കോടതിയിൽ നിന്നും ജാമ്യം എടുക്കുന്ന വ്യവസ്ഥയാണ് മുൻകൂർ ജാമ്യം. ആരോപിക്കുന്ന കുറ്റം Non Bailable Offence ആയിരിക്കണം. അപ്രകാരം NON BAILABLE ആയുള്ള ഒഫൻസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്ന സമയത്ത് ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണു മുൻകൂർ ജാമ്യം എടുക്കുന്നത്.
വ്യാജമായ കേസ് കെട്ടിച്ചവെച്ച് ഒരാളെ അന്യായമായി തടങ്കലിൽ വെക്കുന്നത്തിനുള്ള സാധ്യത ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നു. CRPC SECTION – 438 പ്രകാരം ഹർജി, അതാത് ജില്ലയിലെ Sessions കോടതിയിലോ സംസ്ഥാനത്തെ ഹൈകോടതിയിലോ ഇതിനായി അപേക്ഷ സമിപ്പിക്കാവുന്നതാണ്.
ഒരു വ്യക്തിക്ക് ജാമ്യം നൽകണോ, വേണ്ടയോ എന്നതിനു കോടതി പരിഗണിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്:
- ആരോപണത്തിന്റെ സ്വഭാവം
- ഗൗരവം
- പ്രതിയുടെ മുൻകാല ചരിത്രം
- കേസ് ഹിസ്റ്ററി
- ജാമ്യം കിട്ടിയാൽ ഒളിവിൽ പോകാനുള്ള സാധ്യത
- തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിനുള്ള സാധ്യതകൾ
- അനേഷണ ഉദ്യോഗസ്ഥരുമായുള്ള സഹകരണം തുടങ്ങിയവ.
മേൽ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചാണ് കോടതി ഒരാൾക്ക് മുൻകൂർ ജാമ്യം നല്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
Information on law , issued on public interest by www.yourhonour.in, Compiled by Adv Sujith Ayinippully