ഗുരുവായൂർ അദ്ധ്യാത്മിക ജീവകാരുണ്യ മേഘലയിൽ ഗുരുവായൂർ കേന്ദ്രമാക്കി ഭാരതത്തിലുടനീളം നിറസാന്നിദ്ധ്യമായ സായി സഞ്ജീവിനി ട്രസ്റ്റ് 25-ാം വാർഷികാഘോഷവും സായി ധർമ്മ രത്ന പുരസ്കാരദാനവും 23ന് വ്യാഴാഴ്‌ച ഗുരുവായൂരിൽ നടക്കും.
കാലത്ത് 10ന് നടക്കുന്ന ചടങ്ങ് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ത സരസ്വതി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗണപതി ഹോമം, ശ്രീരുദ്രഹവനം, മഹാസന്യാസിപൂജ തുടങ്ങിയവ വാർഷിക ആഘോഷങ്ങളുടെ ഭാഗമാകും.
കേരളത്തിൽ നിന്നുള്ള പ്രഥമ മതാമണ്ഡലേശ്വവും സംസ്ഥാന സന്യാസി സഭാ പ്രസിഡന്റുമായ സ്വാമി പ്രഭാകരാനന്ദ സരസ്വതി വിശ്വകർമ്മ പിഠാധിശ്വർ ദണ്ഡിസ്വാമി സാധു കൃഷ്‌ണാനന്ദ സരസ്വതി എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.
ചടങ്ങിൽ വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ലേഡീസ് ഓൺ വീൽസ്’ പദ്ധതിയുടെ ഭാഗമായി 50.1% സാമ്പത്തിക സഹായത്തോടെ 500 വനിത കൾക്ക് E സ്കൂട്ടർ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം നടക്കും. ഡിജിറ്റൽ മീഡിയ രംഗത്ത് പുതിയ കാൽവെയ്പ്പ് ആയ സ്‌പിരിച്വൽ ന്യൂസ്പോർട്ടർ ‘ഗുരുവായൂർ ടൈംസ്’ ഉദ്ഘാടനം നടക്കും
ധാർമ്മിക മൂല്യങ്ങളിലാധിഷ്ഠിതരായി കർമ്മരംഗത്ത് ശോഭിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സായി സഞ്ജീവനി വർഷം തോറും നൽകി വരാറുള്ള സായി ധർമ്മരതിന പുരസ്ക്‌കാരം ആനന്ദകുമാർ (കേരളം) സായി ഓർഫനേജ് ട്രസ്റ്റ്, ഡോ. ഡി.എ. കൽപജ. (കർണ്ണാടകം) ചെയർമാൻ, സി എം കാമരാജ് (തമിഴ്‌നാട്) ചെയർമാൻ, ശക്തി ഗ്രൂപ്പ്, പൊള്ളാച്ചി എന്നിവർക്ക് സമർപ്പിക്കും
പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് സായി ധർമ്മരത്ന പുരസ്ക്‌കാരം. തുടർന്ന് സായി സ്വർഗ്ഗ വജൻമാല ബാംഗ്ലൂർ അവതരിപ്പിക്കുന്ന ജൻസ് ഉണ്ടായിരിക്കുന്നതാണെന്ന് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി അരുൺ നമ്പ്യാർ, സബിത രഞ്ജിത്ത്, ജയപ്രകാശ് കേശവൻ, അഡ്വ രാജൻനായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.