ഗുരുവായൂർ: സോഷ്യൽ മീഡിയയിൽ ഞായറാഴ്ച 2024 മെയ് 19 ന് വന്ന ഒരു പോസ്റ്റിൽ – “ഭക്തരോട് ഏറ്റവും മോശമായി പെരുമാറുന്ന ജീവനക്കാരുള്ള ക്ഷേത്രം ഏതാണെന്ന് പറയാമോ?” എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ പേർ ഉത്തരമായി പറഞ്ഞിരിക്കുന്നത് ” ഗുരുവായൂർ ക്ഷേത്രം ” എന്നാണ്.
Kerala Hindu Temples എന്ന ഫെയ്സ് ബുക്ക് പേജിൻ്റെ പോസ്റ്റിലാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. അതിന് 400 ലേറെ കമൻ്റുകളിൽ ഭൂരിഭാഗത്തിൻ്റെയും അഭിപ്രായത്തിൽ ഗുരുവായൂർ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരോടുള്ള രൂക്ഷ വിമർശനമാണ് രേഖപ്പെടു ത്തിയിരിക്കുന്നത്. അതിൽ ചിലത് ഇങ്ങനെ….
“ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റികൾ ഭക്തജനങ്ങളോട് അവർക്ക് പുച്ഛമാണ് “
“ഇവിടത്തെ സെക്യൂരിറ്റികൾ വിചാരിക്കുന്നത് അവർ ഇന്ത്യൻ മിലിട്ടറിക്കും മുകളിൽ എന്നാണ്“
“സെക്യൂരിറ്റി ജീവനക്കാരെ സഹാനുഭൂതി, ദയ, കാരുണ്യം, മനുഷ്യത്വം, നല്ല വാക്ക് പറയാൻ എന്നിവ പഠിപ്പിക്കണം“
“ദേവസ്വം ബോർഡ് അമ്പലങ്ങളിൽ പൊതുവെ ജീവനക്കാരെല്ലാം അഹങ്കാരികൾ ആണ്“
“ഗുരുവായൂർ സഹിക്കാൻ പറ്റില്ല അവിടെ പോയാൽ ഇത്ര മാത്രം വൃത്തികെട്ട കുറെ ജീവനക്കാർ“
“സ്ത്രീകൾ ഉൾപ്പെടെയുള്ള സെക്യൂരിറ്റിക്കാർ വളരെ മോശം പെരുമാറ്റം“
“ഈശ്വര വിശ്വാസമില്ലാതെ ശമ്പളത്തിനുമാത്രം പണിയെടുക്കുന്ന ദേവസ്വം ബോർഡ് ജീവനക്കാർ ഉള്ള ക്ഷേത്രങ്ങളിൽ ഭക്തരോട് മാന്യമായിട്ടുള്ള പെരുമാറ്റം ലഭിക്കില്ല “
“ഏറ്റവും മോശം പെരുമാറ്റം ഗുരുവായൂരിൽ. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഗുണ്ടകളെ ആണ് സെക്യൂരിറ്റി ആയി നിയമിച്ചിട്ടുള്ളത്. അതുകൊണ്ട് ഭക്തജനങ്ങൾ ജാഗ്രത പാലിക്കുക. “
“ഈ കാര്യത്തിൽ ഗുരുവായൂർ ഒന്നാം സ്ഥാനം” മെന്ന് ഒരു ഭക്തൻ,
“ശോ ഗുരുവായൂർ പോകാൻ ആയി ഇരുന്നതാ.. ഇപ്പോൾ പേടി തോനുന്നു. ഒരുപാട് അവസരം വന്നിട്ടും പോകാൻ പറ്റിയില്ല പോകണം എന്ന് ആരുന്നു ഇപ്പോൾ ഒരു പേടി“
“ഇതൊന്നും ഭഗവാൻ കാണുന്നില്ലേ എന്നും, കൃഷ്ണ , ഇതിനൊരു പരിഹാരം അവിടുന്ന് തന്നെ ഉണ്ടാക്കണം എന്നും” …… ആയി തുടരുന്നു പ്രതിഷേധങ്ങൾ
Kerala Hindu Temples ന്റെ ഫേസ്ബുക് പോസ്റ്റ്
സമൂഹ മാധ്യമങ്ങളിലെ മുറവിളി ക്ഷേത്രം അധികൃതരുടെ നടപടിക്കുള്ള ആഹ്വാനമാണ്. ദിനംപ്രതി ലോകത്തിൻ്റെ പല ഭാഗത്തു നിനും ആയിരക്കണക്കിന് ഭക്തർ ഗുരുവായൂരിലേക്കെത്തുന്നു. കോടി കണക്കിന് രൂപയുടെ വസ്തുവകകൾ ഗുരുവായൂരപ്പനു നൽകുന്നു.
ശ്രീ ഗുരുവായൂരപ്പനെ ഒരു നോക്ക് കാണാനെത്തുന്നവർക്ക്, ഒരു ആരാധനാലയത്തിൽ പ്രതീക്ഷിക്കുന്ന ആദരവോടെയും അനുകമ്പയോടെയും ഭക്തരോട് പെരുമാറാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ദേവസ്വം ബോർഡ് ഈ പരാതികൾ പരിഹരിക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യമാണ്. ഗുരുവായൂർ ക്ഷേത്രം ദയയുടെയും മാനവികതയുടെയും തത്വങ്ങൾ ഉൾക്കൊള്ളണം, മറ്റുള്ളവർക്ക് പിന്തുടരാൻ മാതൃകയായിരിക്കണമെന്നും ഭക്തർ ആഗഹിക്കുന്നു.