ചാവക്കാട്: വിശുദ്ധ തോമശ്ലീഹായാൽ സ്ഥാപിതമായ പാലയൂർ തീർത്ഥകേന്ദ്രത്തിൽ പന്തകുസ്ത തിരുനാളിൽ തൃശ്ശൂർ അതിരുപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വിശുദ്ധ കുർബാനക്ക്ശേഷം നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
പാര്യമ്പര്യമായി പന്തകുസ്ത തിരുനാളിലാണ് ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടികൾ പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ഈശോ എന്ന പ്രാർത്ഥന ചൊല്ലി ‘ഈശോ’ എന്ന അക്ഷരം തളികയിലെ അരിയിൽ എഴുതിയത്.
തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഫാ ഡേവിസ് കണ്ണമ്പുഴ, അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ എന്നിവരും കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു .പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ
ജ്ഞാനം , ബുദ്ധി അറിവ്, എന്നിവ കുട്ടികളിൽ ഉണ്ടാകുവാനും ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, കരുണ, തുടങ്ങിയവ പരിശീലിക്കുവാനും മാർ ടോണി പിതാവ് കുട്ടികൾക്കുവേണ്ടി പ്രാർത്ഥിച്ചു. മതബോധന അധ്യാപകർ, കൈക്കാരൻമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.