the digital signature of the temple city

ഗുരുവായൂർ ക്ഷേത്ര നഗരി തിരക്കിൽ തന്നെ…

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരി തിരക്കിൽ തന്നെ. വൈശാഖ മാസവും ഇടവമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ മെയ് 19 ന് ക്ഷേത്രവും പരിസരവും വൻ തിരക്കിലായിരുന്നു.

golnews20240520 1002284428004542793802110

ക്ഷേത്രത്തിൽ ദർശനം നടത്താൻ നെയ് വിളക്ക് ശീട്ടാക്കിയതിൽ റെക്കോർഡ് വരുമാനം 30,79,960 രൂപയാണ് നെയ് വിളക്ക് വകയിൽ ക്ഷേത്രത്തിലേക്ക് ലഭിച്ചത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം ആരംഭിച്ചത് മുതൽ ആദ്യമായാണ് ഇത്രയധികം തുക ലഭിക്കുന്നത് മൂവായിരത്തിൽ അധികം പേരാണ് പേരാണ് ഈ സൗകര്യം ഉപയോഗിച്ച് ദർശനം നടത്തിയത് .

golnews20240520 1003324469336966582019495

അന്നേ ദിവസം തുലാഭാരം വഴിപാട് വഴി 21, 42,420 രൂപ യാണ് ലഭിച്ചത് .6,10,374 രൂപയുടെ പാൽ പായസവും ,1,85,580 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി 167 വിവാഹം ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നു  വിവാഹ സംഘങ്ങളുടേയും, ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെയും തിരക്കിൽ ക്ഷേത്രനഗരി വീർപ്പുമുട്ടി ഇതോടൊപ്പം ഗതാഗത കുരുക്കും കൂടി ആയതോടെ ക്ഷേത്രനഗരി നിശ്ചലമായി.

golnews20240520 1008062320147919796764671

ഇന്നർ റിങ്ങ് റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ യാത്രകകളാണ് ഗതാഗത കുരുക്കിന് പ്രധാന കാരണമായത്. ഓട്ടോറിക്ഷകളുടെ അശ്രദ്ധാപരമായ ഓട്ടവും ഗതാഗത കുരുക്കിന് പ്രധാന കാരണമായിട്ടുണ്ട് പലയിടങ്ങളിലും ഇക്കൂട്ടരെ നിയന്ത്രിയ്ക്കാൻ പോലീസും ഉണ്ടായിരുന്നില്ല.

golnews20240520 1002544183249013658560911

535 കുരുന്നുകൾക്ക് ചോറൂണും നൽകി ഞായറാഴ്ച 79,35,405 രൂപയാണ് ഭണ്ഡാര ഇതര വരുമാനമായി ക്ഷേത്രത്തിൽ ലഭിച്ചത്. വൈശാഖ മാസത്തിലെ ഭക്തജന തിരക്ക് പരിഗണിച്ച്  ജൂൺ ആറ് വരെ രാവിൽ ആറു മുതൽ ഉച്ചക്ക് രണ്ട് വരെ സ്‌പെഷൽ ദർശനം ദേവസ്വം നിർത്തലാക്കിയിട്ടുണ്ട്

golnews20240520 1002428195828377675447520

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts