ഗുരുവായൂർ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി നാടൊരുമിച്ചു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഒരാഴ്ചകാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പതിനൊന്നാം വാർഡ് തല ശുചിത്വ ക്യാമ്പയിൻ മാമാബസാർ സെന്ററിൽ വെച്ച് വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ എം ഷെഫീർ ഉദ്ഘാടനം ചെയ്തു.
കാലവർഷം വന്നെത്തുന്നതോടുകൂടി പടർന്നു പിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികളുടെ വ്യാപനം മുൻകൂട്ടി കണ്ടു തടയിടുക എന്ന ലക്ഷ്യം വെച്ച് സർക്കാർ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പതിനൊന്നാം വാർഡ് ചക്കംകണ്ടത്തിന്റെ മാലിന്യ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിസരം വൃത്തിയാക്കലും ഡ്രൈ ഡേ ദിനാചരണവും മാമബസാർ സെൻററിൽ വെച്ച് തുടക്കം കുറിച്ചു
ശുചീകരണ പരിപാടികളിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വ്യാപാരി, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ പ്രദേശത്തെ HMC ക്ലബ് എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
തൈക്കാട് എഫ്എച്ച്സി ജെ.പി.എച്ച്.എൻ വിജി സ്വാഗതം പറഞ്ഞു , നഗരസഭയുടെ ഹെൽത്ത് ഇൻസ്പെക്ടർ കാർത്തിക , ജെ എച്ച് ഐ മാരായ റിജേഷ്, സുജിത് കുമാർ, പ്രദീപ് കുമാർ, സി ഡി എസ് അംഗം സുഹറ, വ്യാപാരി വ്യവസായി പ്രതിനിധി സേവിയർ, HMC മാമാബസാർ ക്ലബ്ബിൻറെ ഭാരവാഹികൾ ഷഫീഖ്, മീജു എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. ആശാവർക്കർ മിനി ഭാസ്കരൻ നന്ദി രേഖപ്പെടുത്തി