ഗുരുവായൂർ: 2024 മെയ് 16 ന്, കരുണ ഫൗണ്ടേഷൻ ആദ്യ ഘട്ടത്തിലായി 6 പേരുടെ വിവാഹ നിശ്ചയങ്ങൾ ഇന്ന് 2024 മെയ് 16 ന് രാവിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടത്തി. ഈ വർഷത്തെ അവരുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ആദ്യ ഘട്ടമാണ് ഈ ചടങ്ങ്.
ഏകദേശം 458 ഭിന്നശേഷിക്കാരുടെ വിവാഹങ്ങൾ കരുണ മുഖേനയും 156 പേരുടെ വിവാഹങ്ങൾ കരുണ നേരിട്ടും നടത്തി കൊടുത്തീട്ടുള്ളതാണ്. 2024 വർഷത്തെ ആദ്യ ഘട്ടത്തിലായി 6 പേരുടെ വിവാഹ നിശ്ചയങ്ങൾ ഇന്ന് 2024 മെയ് 16 ന് രാവിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടന്നു.
കരുണ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ K B സുരേഷ്, ട്രസ്റ്റി ബോർഡ് അംഗം ശ്രീ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, സെക്രട്ടറി ശ്രീ സതീഷ് വാര്യർ, ട്രഷറർ ശ്രീ സോമശേഖരൻ പിള്ള, ശ്രീമതി ശാന്ത ശ്രീനിവാസൻ ശ്രീമതി ഷീല സുരേഷ്, ശ്രീമതി ഇന്ദിര സോമൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തുടർന്ന് സെക്രട്ടറി സതീഷ് വാരിയർ സ്വാഗതം പറഞ്ഞു. പുടവമാറ്റ
ചടങ്ങിന് ശ്രീ K.B. സുരേഷ്, ശ്രീ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, കോർഡിനേറ്റർ ശ്രീമതി ഫാരിദ ഹംസ, സതീഷ് വാര്യർ, വസന്ത മണി ടീച്ചർ , സാജിത മൊയ്നുദ്ദീൻ, ഗീത സുരേഷ് , മീന എന്നിവർ നേതൃത്വം നൽകി.
ശതാഭിഷിക്തനാവുന്ന വൈസ് ചെയർമാൻ ശ്രീ ശ്രീനിവാസൻ ചുള്ളിപ്പറമ്പലിനെ പൊന്നാടയണിയിച്ച് കരുണ ആദരിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി മിനി കാക്കശ്ശേരി വിവാഹ ജീവിതം എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാരുടെ വിവാഹങ്ങൾ 2024 മെയ് 25 ന് ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് രാവിലെ 9 മണിക്ക് കരുണ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ബന്ധു മിത്രാദികളുടെയും, പൗര പ്രമുഖരുടേയും കരുണ കുടുംബാഗങ്ങളുടേയും സാന്നിധ്യത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു, ചടങ്ങിന് സുഗതൻ കുന്നത്തുള്ളി, കുമാർ കുന്നംകുളം, ചന്ദ്രൻ, സുബൈദ, ഉണ്ണികൃഷ്ണൻ കാർത്തികേയൻ, അക്ബർ അഞ്ചങ്ങാടി മുതലായവർ ചടങ്ങിന് ആശംസകൾ പറഞ്ഞു . ജോയിൻ്റ് സെക്രട്ടറി ശ്രീ ജയൻ നന്ദി പറഞ്ഞു.