ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര അനുഷ്ഠാന നിഷ്ഠകളോടെ “സർപ്പബലി” നടന്നു.
പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത് ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ നാഗ പ്രതിഷ്ഠാതറയിൽ നടന്ന പൂജകളിൽക്ഷേത്രം മേൽശാന്തികൃഷ്ണകുമാർ തിരുമേനി, തേലക്കാട്ട് മോഹൻ തിരുമേനി തുടങ്ങിയവർ സഹകാർമ്മികരായി. പ്രസാദ വിതരണവും ഉണ്ടായി.
തുടർന്ന് ഉത്സവ തായമ്പകയിൽ വാദ്യകുലപതി മട്ടന്നൂർ ശങ്കരക്കുട്ടി മാരാരും സംഘവും തീർത്ത വാദ്യ പ്രേമികളുടെ മനം നിറച്ചവാദ്യസപര്യയും നടന്നു.- ക്ഷേത്രത്തിൽ വ്യാഴാഴ്ച (മെയ് 16) എട്ടാം വിളക്ക് കൂടിയായ ഉത്സവബലി ദിനവുമാണ്.
തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് മട്ടനൂർ ശങ്കരൻ കുട്ടി മാരാരും, മട്ടന്നൂർ ശ്രീരാജും ചേർന്നവതിരിപ്പിച്ച ഡബിൾ തായമ്പക