ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിക്കുന്നതിനുവേണ്ടി ആഞ്ഞിലി മരത്തിൽ തീർത്ത അഷടദിക്ക്പാലകരുടെയും ബ്രഹ്മാവിന്റെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി.
പ്രശസ്ഥ ശിൽപ്പി എളവള്ളി നന്ദനാണ് ദാരുശിൽപങ്ങൾ നിർമ്മിച്ചത്. സഹായികളായി നവീൻ, ദിവേക്, വിനോദ് മാരായിമംഗലം, രഞ്ജിത്ത്, നവ്യനന്ദകുമാർ, സന്തോഷ്, ആശമോൻ എന്നിവർ കൂടെചേർന്നു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കൈ കണക്കിലാണ് ഗോപുര നിർമ്മാണം നടക്കുന്നത്. ദേവസ്വം എൻജിനീയർമാരായ അശോക് കുമാർ, നാരായണനുണ്ണി എന്നിവരുടെ മേൽനോട്ടത്തിലാണ് ഗോപുര നിർമ്മാണം നടക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ വീ കെ വിജയൻ, തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പ്രവൃത്തിയുടെ പുരോഗമനം സമയാസമയങ്ങളിൽ വിലയിരുത്തുന്നു. വെൽത്ത് ഐ ഗ്രൂപ്പ് എം ഡി വിഘ്നേഷ് വിജയ കുമാറാണ് ഗോപുരം വഴിപാടായി സമർപ്പിക്കുന്നത്