ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആചാര – അനുഷ്ഠാന – താന്ത്രിക ചടങ്ങുകളുടെയും, താളവാദ്യങ്ങളുടെയും, ക്ഷേത്ര കലകളുടെയും, മറ്റു കലാസപര്യകളുടെയും നിറസമൃദ്ധിയിൽ നടത്തപ്പെടുന്ന ബ്രഹ്മോസവത്തിന് ആത്മീയഭക്തി സാന്ദ്രതയിൽ കൊടിയേറി.
ക്ഷേത്രത്തിൽ കൊടിയേറ്റ ദിവസം തന്നെ നീണ്ട സാഫല്യ സാക്ഷാൽകരണ സമർപ്പണവുമായി ഏറെ കമനീയവും, ചാരുതയോടെയും തച്ചന്മാരുടെ കരവിരുതിൽ ആറന്മുള ക്ഷേത്രപരിസരത്ത് നിന്ന് എത്തിച്ച തേക്ക് മരം ധ്വജ സ്തംഭമായി അഴകായി തീർത്ത് എണ്ണ തോണിയിൽ ഇട്ട് ബലപ്പെടുത്തി പിച്ചള പൊതിഞ്ഞു്, താഴെ തട്ടിൽമഞ്ഞലോഹ നിറത്തോടെയും പ്രതിഷ്ഠിച്ച പുതിയധ്വജ സ്തംഭത്തിലാണ് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണത്തിനു് ശേഷം അനുബന്ധ വിശിഷ്ട പൂജാവിധികൾ പൂർത്തികരിച്ച്ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭക്ത്യാധര പൂർവം കൊടിയേറ്റ കർമ്മം നിർവഹിച്ചത്
സഹതാന്ത്രികവര്യന്മാരും, തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെയും നിറവിൽ ഗോവിന്ദനാമ മുഖരിതത്തിലാണ് കൊടിയേറ്റ കർമ്മം നടന്നത്. കോട്ടപ്പടി രാജേഷ് മാരാരുടെയും സംഘത്തിൻ്റെയും ശംഖ് നാദവും, താളവാദ്യവും, ഗുരുവായൂർ മുരളിയുടെ നാദസ്വരവും അകമ്പടിയായിയുണ്ടായിരുന്നു.
ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട് ,സേതു തിരുവെങ്കിടം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ശിവൻകണിച്ചാടത്ത്, രാജു കലാനിലയം, ഹരികുടത്തിങ്കൽ, ടി.കെ.അനന്തകൃഷ്ണൻ, പി.ഹരിനാരായണൻ, രാജേഷ് പെരുവഴികാട്ടിൽ, പി.രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി.
മെയ് 16ന്ഉത്സവബലി 17 ന് പള്ളിവേട്ട, 18 ന് ആറാട്ടോടെ മെയ് 8 ന് ആരംഭം കുറിച്ച ബ്രഹ്മോത്സവത്തിന് സമാപനമാക്കും. ഉത്സവ തായമ്പക നിരയിൽ മെയ് 15ന് ബുധനാഴ്ച വൈക്കീട്ട് ദീപാരാധനയ്ക്ക് ശേഷം പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ തായമ്പകയും ഉണ്ടായിരിയ്ക്കുന്നതാണ്