the digital signature of the temple city

സ്വർണവിലയിൽ പവന് 240 രൂപ കുറഞ്ഞു; അക്ഷയ തൃതീയ ദിനത്തിൽ ഉയർന്ന വിലയിൽ നേരിയ കുറവ്.

- Advertisement -[the_ad id="14637"]

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 53800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. 6725 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില.

ഇന്നലെ പവന് 54,000 കടന്നിരുന്നു. 680 രൂപയുടെ വർദ്ധനവാണ് ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 53600 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ സ്വർണ്ണവിലയിൽ വീണ്ടും 440 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ 54040 രൂപയായിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആകെ 1120 രൂപയുടെ വർദ്ധനവാണ് ഇന്നലെ മാത്രം ഉണ്ടായത്. 6755 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില.

മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വർണ്ണവില 53000 ത്തിൽ എത്തിയിരുന്നു.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ  നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.

കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്. 

മെയിലെ സ്വർണവില (പവൻ)

മെയ്  1: 52,440

മെയ്  2: 53,000

മെയ്  3: 52,600

മെയ്  4: 52,680

മെയ്  5: 52,680

മെയ്  6: 52,840

മെയ്  7: 53,080

മെയ് 8: 53,000

മെയ് 9: 52,920

മെയ് 10: 54,040

ഏപ്രിലിലെ സ്വർണവില (പവൻ)

ഏപ്രിൽ  1: 50880

ഏപ്രിൽ  2: 50680

ഏപ്രിൽ  3: 51,280

ഏപ്രിൽ  4: 51,680

ഏപ്രിൽ  5: 51,320

ഏപ്രിൽ  6: 52,280

ഏപ്രിൽ  7: 52,280

ഏപ്രിൽ  8: 52,520

ഏപ്രിൽ  9: 52,600

ഏപ്രിൽ  10: 52,880

ഏപ്രിൽ  11: 52,960

ഏപ്രിൽ  12: 53,760

ഏപ്രിൽ  13: 53,200

ഏപ്രിൽ  14: 53,200

ഏപ്രിൽ  15: 53,760

ഏപ്രിൽ  16: 54,360

ഏപ്രിൽ  17: 54,360

ഏപ്രിൽ  18: 54,120

ഏപ്രിൽ  19: 54,520 

ഏപ്രിൽ  20: 54,440

ഏപ്രിൽ 21: 54,440 

ഏപ്രിൽ 22: 54,040

ഏപ്രിൽ 23: 52, 920 

ഏപ്രിൽ 24: 53,280

ഏപ്രിൽ 25: 53,000 

ഏപ്രിൽ 26: 53,320

ഏപ്രിൽ 27: 53,480

ഏപ്രിൽ 28:  53,480

ഏപ്രിൽ 29: 53,240

ഏപ്രിൽ 30: 53,240

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts