ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവവും ധ്വജപ്രതിഷ്ഠയും.2024 മെയ് 8 മുതൽ 18 വരെയുള്ള ദിനങ്ങളിൽ താന്ത്രിക ആചാര അനുഷ്ഠാന – അദ്ധ്യാത്മിക കലാ സാംസ്കാരിക, താളവാദ്യമേളങ്ങളോടെ നിറസമൃദ്ധിയോടെ സമുച്ചിതമായി സാഘോഷം നടത്തപ്പെടുന്നു.
മെയ് 8 ന് അനുഷ്ഠാന കർമ്മങ്ങളോടെ ആരംഭം കുറിച്ച ആഘോഷവേളയിൽ മെയ് 12ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ ആദ്ധ്യാത്മിക കലാ സാംസ്കാരിക പരിപാടികളുടെ ഉൽഘാടന കർമ്മം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ.വിജയൻ നിർവഹിയ്ക്കുന്നു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കവി രാധാകൃഷ്ണൻ കാക്കശ്ശേരി തുടങ്ങീ വിശിഷ്ട വ്യക്തിത്വങ്ങളും ഉൽഘാടന സദസ്സിൽ സംബന്ധിയ്ക്കുന്നതുമാണ്; വേദിയിൽ തുടർന്ന് ആരംഭം കുറിയ്ക്കുന്ന വൈവിധ്യവും, വ്യത്യസ്തവുമായ കലാവിരുന്നുകൾ മെയ് 18 വരെയുള്ള ദിവസങ്ങളിൽ അനുദിനം വേദിയിൽ തുടർച്ചയായി നടത്തപ്പെടുന്നതുമാണ്.
സോപാനസംഗീതം, ഭജൻസ്, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ, വീണ കച്ചേരി, അഷ്ടപദി കച്ചേരി, ക്ഷേത്ര കലകൾ, കൈകൊട്ടി കളികൾ, നാരായണീയ പാരായണങ്ങൾ എന്നിവയുണ്ടാക്കുന്നതുമാണ്.പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉൾപ്പടെയുള്ള വാദ്യപ്രതിഭകൾ ഉത്സവതായമ്പകളിൽ മുഖ്യസ്ഥാനീയരുമാണ്
മെയ് 12ന് കലവറ നിറക്കൽ, ആദ്ധ്യാത്മിക കലാസാംസ്കാരിക പരിപാടികളുടെ ഉൽഘാടനം, മെയ് 13ന് കാലത്ത് ബ്രഹ്മകലശം, പുതിയതായി സ്ഥാപിച്ച ധ്വജ സ്തംഭപ്രതിഷ്ഠ, രാത്രി ഉത്സവകൊടിയേറ്റം, മെയ് 15ന് സർപ്പബലി, മെയ് 16ന് ഉത്സവബലി (ഏട്ടാം വിളക്ക്), മെയ് 17ന് പള്ളിവേട്ട, മെയ് 18ന് ഗ്രാമ പ്രദക്ഷിണം, ആറാട്ട് എന്നിവയോടെ ഉത്സവ ആഘോഷത്തിന് പരിസമാപ്തി കുറിയ്ക്കുന്നതുമാണ്. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് മഹത്തായദിന ചടങ്ങുകൾ നിർവഹിക്കുന്നത്-
ഉത്സവ ദിന വാദ്യതാള സപര്യയ്ക്ക് കോട്ടപ്പടി സന്തോഷ് മാരാർ സാരഥ്യം നൽക്കുന്നതുമാണ് മെയ് 13 മുതൽ 18 കൂടിയുള്ള ആഘോഷ ദിനങ്ങളിൽ അന്നദാനവും ഒരുക്കിയിട്ടുണ്ടു്. വൈശാഖ മാസപുണ്യകാലത്ത് വിപുലമായി ആഘോഷ പെരുമയോടും, മഹിമയോടും ബ്രഹ്മോത്സവത്തോടൊപ്പം ഏറെ പ്രാധാന്യമുള്ള ധ്വജപ്രതിഷ്ഠയും, നടത്തപ്പെടുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രസ്തുത ബ്രഹ്മോത്സവ – ധ്വജപ്രതിഷ്ഠ വേളയിലേക്ക് എല്ലാവിധ സഹായ സഹകരങ്ങളും സവിനയം സാദരം ക്ഷണിച്ച് കൊള്ളുന്നതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത ക്ഷേത്ര ഭാരവാഹികളായ ബാലൻ വാറണാട്ട് കൺവീനർ പ്രചരണ വിഭാഗം ആഘോഷ കമ്മിറ്റി , വിനോദ് കുമാർ അകമ്പടി, ശിവൻകണിച്ചാടത്ത്, രാജു കലാനിലയം, ഹരി കൂടത്തിങ്കൽ, രാജേഷ് പെരുവഴിക്കാട്ട്, ടി.കെ.അനന്തകൃഷ്ണൻ, പി.രാഘവൻ നായർ എന്നിവർ അറിയിച്ചു.