ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ മുകുന്ദൻ ഇന്ന് രാവിലെ 9.40 ന് പുന്നത്തൂർ ആനത്താവളത്തിൽ വെച്ച് ചെരിഞ്ഞു. പാപ്പാൻമാർ രാവിലെ അവിൽ കുഴച്ചത് നൽകുമ്പോൾ ആണ് ആന പെട്ടെന്ന് ഇരുന്നത് തുടർന്ന് തളർന്നു വീഴുകയായിരുന്നു. ദീർഘകാലമായി കാലിനു സുഖമില്ലാതെ ചികിത്സയിലായിരുന്നു 2006 ലാണ് ക്ഷേത്രത്തിൽ അവസാനമായി മുകുന്ദനെ എഴുന്നള്ളിച്ചിട്ടുള്ളത് വലിയ നീളമുള്ള കൊമ്പായിരുന്നു മുകുന്ദൻ്റേത് അത് പലപ്പോഴായിമുറിച്ച് ആകൃതി ശരിയാക്കാറുണ്ട്. 1986 ൽ പുന്നത്തൂർ മഠത്തിൽ പി. തുളസിദാസ് രാജയാണ് മുകുന്ദനെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത് മുകുന്ദൻ ചെരിഞ്ഞതോടെ ആനത്തറവാട്ടിൽ ഇനി 38 ആനകൾ മാത്രം.
ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ മുകുന്ദൻ ദീർഘകാലമായി ചികിൽസയിലായിരുന്നു. കൃപയ്ക്കും സാന്നിധ്യത്തിനും പേരുകേട്ട ഗാംഭീര്യമുള്ള ആന, ക്ഷേമം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കിടയിലും ആരോഗ്യപരമായ സങ്കീർണതകൾക്ക് കീഴടങ്ങി.
ദീർഘനാളായി ചികിത്സയിലായിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ 61 വയസ്സുള്ള കൊമ്പൻ മുറിവാലൻ മുകുന്ദൻ ചെരിഞ്ഞു. ഇന്ന് രാവിലെ 9.40ന് തെക്കേപ്പറമ്പിലെ കെട്ടും തറിയിലായിരുന്നു അന്ത്യം. 2006 മുതൽ ഇടത്തെ പിൻകാൽ മടങ്ങാത്ത അവസ്ഥയിലായിരുന്നു.
1986 സെപ്റ്റംബർ എട്ടിന് കോഴിക്കോട് സാമൂതിരി രാജയാണ് മുകുന്ദനെന്ന കുട്ടിയാനയെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയത്. ലക്ഷണത്തികവുകൾക്കൊപ്പം ലക്ഷണക്കേടായി മുറിവാലും അന്നേ ശ്രദ്ധിയ്ക്കപ്പെട്ടു. അങ്ങിനെയാണ് അവനു മുറിവാലൻ മുകുന്ദൻ എന്ന പേരു വീഴുന്നതും. ആർക്കും വഴങ്ങാത്ത അനുസരണക്കേടിൻ്റ ആശാനായിട്ടായിരുന്നു മുകുന്ദന്റെ വളർച്ച. അടിച്ചൊതുക്കുവാനോ, അടക്കിവാഴാനോ ആരേയും അനുവദിച്ചില്ല. അനുനയവും, അടവുനയവും എന്നല്ല അടിയും കുത്തും ഒന്നും അവൻ്റെ അടുത്ത് വിലപ്പോയില്ല. മുകുന്ദൻ്റെ മിന്നൽ വേഗത്തിലുള്ള ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. എന്നിട്ടും പാപ്പാൻമാരിലൊരാളെ മുകുന്ദൻ കാലപുരിക്കയച്ചു. അക്രമത്തിൽ നിന്നും തടയാനും അടിച്ചൊതുക്കുവാനുള്ള ശ്രമത്തിനിടയിലാണ് കാലിനു കാര്യമായ പരിക്കുപറ്റിയത്. കൂടാതെ ചങ്ങലയുരഞ്ഞുള്ള വൃണങ്ങൾ വേറെ. ഇതുമൂലം ഇടയ്ക്കൊന്ന് അനങ്ങിയാൽ പ്രാണൻ പോകുന്ന വേദനയാണ് മുകുന്ദന്. ആനകൾക്കിടയിലെ ധീര പോരാളിയായിരുന്നു മുകുന്ദൻ.
20 വർഷമായി മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ല. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറുണ്ട്. രണ്ടാഴ്‌ച മുമ്പ് തളർന്നുവീണ കൊമ്പനെ ക്രെയിൻ ഉപയോഗിച്ചാണ് എഴുന്നേൽപ്പിച്ചത്. ഇതിനുശേഷം തീർത്തും അവശനായിരുന്നു. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തിൽ സംസ്‌കരിക്കും. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.
ഗുരുവായൂർ ദേവസ്വത്തിൻ്റെ നിയന്ത്രണത്തിലുള്ള ആന കോട്ടയിൽ കൊമ്പൻ മുകുന്ദൻ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെറ്ററിനറി സംഘവും സംരക്ഷകരും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും ആനയുടെ നില വഷളായത് ആനയുടെ മരണത്തിലേക്ക് നയിച്ചു.
കൊമ്പൻ മുകുന്ദൻ്റെ വിയോഗവാർത്ത ഭക്തരെയും ആനപ്രേമികളെയും ഒരുപോലെ ദു:ഖത്തിലാക്കി,
കൊമ്പൻ മുകുന്ദൻ്റെ വിയോഗ വാർത്ത പരക്കുമ്പോൾ, ആനയുടെ മഹത്വവും ഗുരുവായൂരിൻ്റെ ആത്മീയ അന്തരീക്ഷത്തിന് നൽകിയ സംഭാവനയും സ്‌നേഹത്തോടെ സ്മരിക്കുന്ന ഭക്തജനങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഹൃദയംഗമമായ ആദരാഞ്ജലികൾ ഒഴുകുന്നു.
കൊമ്പൻ മുകുന്ദൻ്റെ വേർപാട് ഗുരുവായൂർ ദേവസ്വത്തിനും അത് സേവിക്കുന്ന സമൂഹത്തിനും ഒരു വേദനാജനകമായ നിമിഷത്തെ അടയാളപ്പെടുത്തുന്നു, കേരളത്തിൻ്റെ സാംസ്കാരിക ഘടനയിൽ മനുഷ്യരും ഈ ബഹുമാന്യരായ മൃഗങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊന്നിപ്പറയുന്നു.