ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. വൈശാഖ മാസം ആരംഭമായ മെയ് 9 വ്യാഴാഴ്ചയും ക്ഷേത്രത്തിൽ തിരക്കായിരുന്നു. വേനൽ അവധിയും വ്യാഴാഴ്ചയും ആയതോടെ ഈ വർഷത്തെ മാധവ മാസം ആരംഭക്കുന്ന ദിവസം രാവില മുതൽ വൻ ഭക്തജന തിരക്ക് ഉണ്ടായത് വെള്ളിയാഴ്ച യിലെ അക്ഷയ തൃതീയ ദിനത്തിലും തുടർന്നു. ദർശനത്തിന് നല്ല തിരക്കുണ്ടായതിനാൽ കൊടിമരം വഴിയാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്. ഭഗവതീക്ഷേത്ര കവാടം വഴി അകത്തേക്ക് കടക്കാനും നല്ലതിരക്കായിരുന്നു
വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 472500 രൂപയും തുലാഭാരത്തിന് കിട്ടിയത് 15,19,040. രൂപയും, 535 കുരുന്നുകൾക്ക് ചോറൂണുണ്ടായി. 5,29,639 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്. 74 വിവാഹവും അക്ഷയ തൃതീയ ദിനത്തിൽ നടന്നു. മൊത്തം 80,41,401.86 ലക്ഷം രൂപയാണ് വരുമാനം. 28,13,300 രൂപയുടെ സ്വർണലോക്കറ്റും 165500 രൂപയുടെ വെള്ളി ലോക്കറ്റും വിൽപന നടന്നു