ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭത്തിൽ സ്ഥാപിയ്ക്കുവാനുള്ള ഗരുഡവാഹന ശില്പം ദേവദത്തമായി തയ്യാറാക്കിയ ശില്പി മാന്നാർ സുരേഷ്, മണി എന്നിവർ ചേർന്ന് ക്ഷേത്ര ഭാരവാഹികൾക്ക് ആദ്ധ്യാത്മിക നിറവിൽ ധ്വജസ്തംഭപ്രതിഷ്ഠാ പരിസരത്ത് വെച്ച് കൈമാറി.
ഗോവിന്ദനാമ മുഖരിതമായ ഭക്തി സാന്ദ്രമായ വേളയിൽ ക്ഷേത്രഭാരവാഹികളായസേതു തിരുവെങ്കിടം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, എ.വിനോദ് കുമാർ, രാജു കലാനിലയം, ഹരി കൂടത്തിങ്കൽ, രാജേഷ് പെരുവഴിക്കാട്ടിൽ, ടി.കെ.അനന്തകൃഷ്ണൻ എന്നിവർ ചേർന്നാണ് ഏറ്റു് വാങ്ങിയത് പത്തനംതിട്ട ആറന്മുള ക്ഷേത്രപരിസരത്ത് നിന്ന് കൊണ്ടു വന്ന തേക്ക് മരം തച്ചന്മാർ സ്തംഭത്തിന് വേണ്ട കമനീയ രൂപത്തിൽ തയ്യാറാക്കി നീണ്ട കാലം എണ്ണ തോണിയിൽ കൂട്ടുകളുമായി നിക്ഷേപിച്ച് പാകമായപ്പോൾ എടുത്ത് ചിട്ടവട്ടങ്ങളും, അനുബന്ധ പൂജകളും പൂർത്തികരിച്ച് ക്ഷേത്രത്തിൽ ഭഗവാന് തിരുസവിധത്തിൽ മുന്നിലായി കമനീയമായി, ചാരുതയോടെ ചെമ്പു് പറകളാലും, സ്വർണ്ണവർണ്ണങ്ങളാലും പൊതിഞ്ഞ് വെച്ച ധ്വജത്തിൽ പ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായി പൂർത്തികരിക്കുവാൻ വേണ്ട വാഹന ശില്പമാണ് ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു് നിൽക്കുന്ന ബ്രഹ്മോത്സവത്തിന് ആചാര്യവരണവുമായി തുടക്കം കുറിച്ച ദിനത്തിൽ കൂടിയാണ് വാഹന സമർപ്പണ ഏറ്റു് വാങ്ങൽ ചടങ്ങ് ഭക്തി സാന്ദ്രപ്രധാനത്തോടെ നടത്തപ്പെട്ടത്.
ഉത്സവകൊടിയേറ്റ ദിനമായ മെയ് 13ന് കാലത്ത്പാണി ധ്വജ മൂലത്തിങ്കൽ ധ്വജപ്രതിഷ്ഠാ ക്രിയകൾ, വാഹന ബിംബം ശ്രീകോവിലേക്ക് എഴുന്നള്ളിയ്ക്കൽ, മൂലബിംബത്തിൽ നിന്ന് ആവാഹന ധ്വജാഗ്രത്തിങ്കൽ വാഹന പ്രതിഷ്ഠ (കാലത്ത് 8.30 മുതൽ 9.30 വരെയുള്ള രാശി നക്ഷത്ര മൂഹൂർത്തത്തിൽ), വെങ്കിടാചലപതിയ്ക്ക് ബ്രഹ്മകലശാഭിഷേകം, വാഹന ബിംബത്തിൽ നിദ്രാ -വാഹന കലശാഭിഷേകം, ജീവാവാഹന ധ്വജ മൂലത്തിങ്കൽ ദിക്ക് പാലകലശാഭിഷേകം തുടങ്ങീ പൂജാ സമർപ്പണത്തോടെയാണ് ധ്വജസ്തംഭ പ്രതിഷ്ഠ പൂർത്തിയാക്കുക. മെയ് 13ന് അന്നേ ദിനത്തിൽ രാത്രി 8 മണിക്ക് പുതിയ ഈ ധ്വജ സ്തംഭത്തിലാണ് ഉത്സവത്തിന് കൊടിയേററ കർമ്മവുംനടത്തപ്പെടുന്നത്.