ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹൃദ്യസ്തമായ കുടുംബ സംഗമവും ,സമാദരണ സദസ്സും സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന സംഗമ സമാദരണ സദസ്സ് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
സമാദരണ വ്യക്തിത്വങ്ങൾക്ക് സ്നേഹ ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ്ഞാനപ്പാന പുരസ്ക്കാര ജേതാവ് രാധാകൃഷ്ണൻ കാക്കശ്ശേരി, ആദ്ധ്യാത്മിക രംഗത്തെ നിറ വ്യക്തിത്വം മൗനയോഗി ഹരിനാരായണസ്വാമി, ഗുരുവായൂർ ക്ഷേത്ര അടിയന്തര പ്രവർത്തികാരായ ആറങ്ങോട്ടിരി ഭാസ്ക്കരൻ നായർ, മനയത്ത് കൃഷ്ണകുമാർ പൂത്തിലത്ത് നാരായണിയമ്മ, നവതിയിലെത്തിയ ചിറ്റാട വാസുദേവൻ മാസ്റ്റർ, വിവാഹ അമ്പത് വർഷം പൂർത്തികരിച്ച കൂട്ടായ്മ കുടുംബാംഗദമ്പതിമാർ എന്നിവരെ സ്നേഹാദരം നൽകിസമാദരിച്ചു.
കോ.ഓ ഡിനേറ്റർ രവിചങ്കത്ത്, സെക്രട്ടറി അനിൽ കല്ലാറ്റ്, എം.കെ.സജികുമാർ, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ജയറാംആലക്കൽ, മുരളി മുള്ളത്ത്, വി.ബാലകൃഷ്ണൻ നായർ, പ്രീത ശിവരാമൻ എന്നിവർ പ്രസംഗിച്ചു. കൈകൊട്ടികളി, നൃത്തനൃത്യങ്ങൾ, കവിത, ഗാനാലാപനം, വിനോദവിജ്ഞാന കളികൾ, സൗഹൃദ്യവിരുന്ന് എന്നിവയുമുണ്ടായി.
ശ്രീധരൻമാമ്പുഴ, മുരളി അകമ്പടി, രവീന്ദ്രൻ വട്ടരങ്ങത്ത്, ദാക്ഷായിണി തെക്കുംതറ, രാധാ ശിവരാമൻ, നിർമ്മല നായകത്ത്, ഉദയ ശ്രീധരൻ, കോമളം നേശ്യാർ, കാർത്തിക കോമത്ത്, ഗീതഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.നേരത്തെ കൂട്ടായ്മ സ്ഥാപക സാരഥികളായിരുന്ന വിട പറഞ്ഞ എ.വേണുഗോപാൽ, ജനു ഗുരുവായൂർ എന്നീ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് കൊണ്ടാണു് സദസ്സിന് ആരംഭം കുറിച്ചത്