ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്സ് പള്ളിയിൽ മാർ യൗസേപ്പിതാവിന്റേയും, മാർ സെബാസ്ത്യാനോസ് സഹദായുടേയും, മർത്ത് മറിയത്തിൻ്റേയും സംയുക്ത തിരുനാൾ ഏപ്രിൽ 12,13,14,15 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും
കൊടികയറ്റം മുതൽ തിരുനാൾദിനം വരെ എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് നവനാൾ തിരുകർമ്മങ്ങൾ നടത്തുന്നുണ്ട്. 12ന് വൈകീട്ട് വിശുദ്ധ കുർബ്ബാനക്കുശേഷം പള്ളിയിലെ ദീപാലങ്കാരം ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.
13ന് രാവിലെ 6 മണിക്ക് ഫാ. വർഗീസ് പാലത്തിങ്കലിൻ്റെ കാർമ്മികത്വത്തിൽ നടത്തുന്ന വിശുദ്ധ കുർബ്ബാനയെ തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷയും 12 യൂണിറ്റു കളിലേക്ക് വള, ലില്ലിപൂവ്, അമ്പ് എന്നിവ ആശീർവദിച്ച് നൽകും.
അന്ന് രാത്രി യൂണിറ്റുകളിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ അവ പള്ളിയിൽ എത്തിക്കും. തിരുനാൾദിനമായ 14ന് 6.30നും 10.30നും വൈകീട്ട് 4 മണിക്കും വിശുദ്ധ കുർബ്ബാനയുണ്ടാകും. 10.30ന് ആഘോഷമായ കുർബ്ബാ നക്ക് ഫാ. ജെയ്ക്കബ്ബ് പള്ളിപുറത്ത് മുഖ്യകർമ്മികനാകും.
ഫാ. ലിജോ ബ്രഹ്മകുളം സന്ദേശം നൽകും. വൈകീട്ട് കുർബ്ബാനയ്ക്കുശേഷം തിരുനാൾ പ്രദിക്ഷണം, വർണ്ണകാഴ്ച എന്നിവയുണ്ടാകും. കെ. സി. വൈ. എം., ഡി.എൽ.സി. സംഘടനകളുടെ നേതൃത്വത്തിൽ “പറുദീസ” എന്ന ബാൻ്റ് മേളവും നടത്തുന്നുണ്ട്. തിരുനാൾ സമാപന ദിനമായ 15ന് രാവിലെ 6 മണിക്ക് പൂർവ്വീകർക്കായി ഓർമ്മബലിയും വൈകീട്ട് 7 മണിക്ക് കാവീട് പ്രവാസി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഗീതനിശയും നടത്തുന്നുണ്ട്.
കാര്യപരിപാടികൾ വിശദീകരിച്ചു കൊണ്ടുള്ള പത്ര സമ്മേളനത്തിൽ വികാരി ഫാ. ഫ്രാൻസീസ് നീലങ്കാ വിൽ, ജനറൽ കൺവീനർ സി.വി. ജെയ്സൺ, പള്ളി പി.ആർ.ഒ :എം.എഫ്. ജോയ്, ട്രസ്റ്റിമാരായ ഫുൾജൻ ഫ്രാൻസീസ്, എം.എം. ബോസ്കോ, ട്രിജോ വി.ജെ. എന്നിവർ പങ്കെടുത്തു.