ഗുരുവായൂർ : ജീവകാരുണ്യ – പാലിയേറ്റീവ് -ആംബുലൻസ് സർവ്വീസ് – പ്രവർത്തനങ്ങളും, നിർദ്ദനരായ മിടുക്കരായ കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള സാമ്പത്തിക- പഠനോപകരണങ്ങളുടെ വിതരണം, പ്രവാസി എഴുത്തുകാരുടെ സംഗമം, പുസ്തക പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങളുമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിൽ സുതാര്യമായി പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത (Reg No. TSR/CA/141/2012) സംഘടനയായ ‘ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ”, എല്ലാ വർഷവും ഈസ്റ്റര്‍ വിഷു റമളാന്‍ പ്രമാണിച്ച് ഗുരുവായൂർ നഗരസഭയിലെനിർദ്ദനരായവർക്ക് നൽകി വരാറുള്ള കിറ്റുകൾ വിതരണം ചെയ്തു.
ചടങ്ങ് അസോസിയേഷൻ പ്രസിഡൻ്റ് അഭിലാഷ് വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ NRI അസോസിയേഷൻ ജനറൽ സെക്രട്ടറി സുമേഷ് കൊളാടി സ്വാഗതവും ട്രഷറർ ജമാലുദീൻ മരട്ടിക്കൽ നന്ദിയും പറഞ്ഞു.അബ്ദുൾ അസീസ് ( വൈസ് പ്രസിഡന്റ്) മോഹനകൃഷ്ണൻ ( ഓഡിറ്റർ) ഷാഫിർ അലി, ഷംസുദ്ദീൻ, പ്രമോദ് പുളിക്കൽ, ജനാർദ്ദനൻ, മൊയ്തുണ്ണി AT , പ്രേം.ജി മേനോൻ, MR രാജൻ , സതീശൻ AB എന്നിവർ പങ്കെടുക്കയുണ്ടായി.