ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടി അർപ്പണ മനോഭാവത്തോടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് സജീവമായി പ്രവർത്തിച്ചുവരുന്ന ഗുരുവായൂർ ക്ഷേത്ര പ്രദേശിക സമിതിയുടെ നേതൃത്വത്തിൽ 2024 ഏപ്രിൽ 7 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30 ന് ആദരവ് സമ്മേളനം സംഘടിപ്പിക്കുന്നു. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കുന്ന പരിപാടി ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജി വി രാമനാഥൻ്റെ പ്രാർത്ഥനയോടെ തുടങ്ങുന്ന ചടങ്ങിൽ മോഹൻദാസ് ചേലനാട്ട് ആമുഖ പ്രഭാഷണം നടത്തും, ഗുരുവായൂർ ക്ഷേത്ര പ്രദേശിക സമിതി സെക്രട്ടറി. പി എ. സജീവൻ സ്വാഗതവും ജി കെ പി എസ് ട്രഷറർ മുരളീധര കൈമൾ നന്ദിയും പറയും.
സമിതിയുടെ പ്രസിഡന്റ് ശ്രീ ഒ. രാജഗോപാലൻ അധ്യക്ഷത വഹിക്കുന്ന യോഗം പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ കാക്കശ്ശേരി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ വൈസ് പ്രസിഡൻ്റുമാരായ ബിന്ദു നാരായൺ, ഗിരീഷ് പാലിയത്ത്, ജോയിന്റ് സെക്രട്ടറിമാരായ കെ മുരളീധരൻ, സദാനന്ദൻ താമരശ്ശേരി, എക്സിക്യൂട്ടീവ് മെമ്പർമാരായ ടി. എൻ. മുരളി ഓ. കെ നാരായണൻ നായർ എന്നിവർ ആശംസകൾ നേരും. ഗുരുവായൂർ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർ ശോഭാ ഹരിനാരായണൻ എന്നിവർ സന്നിദ്ധരാവും.
ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ, ഡോ. വി.കെ വിജയനെ രക്ഷാധികാരി ശ്രീ കെ ഗോപാലൻ ആദരിക്കും, സംഘടനയുടെ രക്ഷാധികാരി കൂടിയായ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശനെ രക്ഷാധികാരി എൻ പ്രഭാകരൻ നായർ ആദരിക്കും , ആതുരസേവാരംഗത്ത് പ്രഗത്ഭയായ ഡോ പാർവ്വതി പത്മനാഭനെ പാലിയത്ത് വസന്തമണി ടീച്ചർ ആദരിക്കും, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം കെ.പി. വിശ്വനാഥനെ രക്ഷാധികാരി ശ്രീ പി എസ് പ്രേമാനന്ദൻ ആദരിക്കും.
ഗുരുവായൂർ ക്ഷേത്ര പ്രദേശിക സമിതിയുടെ ആദരവ് സമ്മേളനം ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഐശ്വര്യത്തിനും വികസനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഒരു സുപ്രധാന സമ്മേളനമായി മാറുമെന്ന് സമിതി അംഗങ്ങൾ വിശ്വാസിക്കുന്നു. ആദരവ് സമ്മേളനം വിജയിപ്പിക്കുന്നതിന് നല്ലവരായ ഭക്തജനങ്ങളുടെയും സമിതി അംഗങ്ങളുടെയും സുമനസ്സുകളുടെയും സാനിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.