the digital signature of the temple city

സ്വിഫ്റ്റ് ട്രാൻസിറ്റ് സിസ്റ്റം സ്ട്രാറ്റജിക് ഷിഫ്റ്റുകൾ പ്രഖ്യാപിക്കുന്നു.

- Advertisement -[the_ad id="14637"]

തിരുവനന്തപുരം: ദീർഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതിൽ സ്വിഫ്റ്റിനുള്ള മുൻഗണ അവസാനിപ്പിക്കും. ജീവനക്കാരുടെ യൂണിഫോമിലും സർവീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും. ദീർഘദൂര ബസുകളുടെ ഓൺലൈൻ ബുക്കിങ് പഴയപടി കെ.എസ്.ആർ.ടി.സി.ക്ക് കൈമാറും. സ്വിഫ്റ്റിലെ ജീവനക്കാരെ കെ.എസ്.ആർ.ടി.സി. ബസുകളിൽ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.

സിറ്റി സർക്കുലർ ഇ ബസുകൾക്കു പിന്നാലെ സ്വിഫ്റ്റിന്റെ നടത്തിപ്പിലും കാര്യമായ അഴിച്ചുപണിക്കാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഒരുങ്ങുന്നത്. കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണെന്ന് അവകാശപ്പെടുമ്പോഴും മുൻഗാമി ആന്റണി രാജു ചെയ്ത‌തെല്ലാം പുനഃപരിശോധിക്കുന്ന നയത്തിന്റെ ഭാഗമാണ് അഴിച്ചുപണിയെന്നും ആക്ഷേപമുണ്ട്. കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് ലാഭകരമെന്ന് വിശേഷിപ്പിച്ച പദ്ധതികളാണ് മന്ത്രിമാറിയതോടെ നഷ്ടപ്പട്ടികയിലേക്ക് ഇടംപിടിക്കുന്നത്.

2022 ഫെബ്രുവരിലാണ് സ്വിഫ്റ്റ് തുടങ്ങിയത്. കെ.എസ്.ആർ.ടി.സി.ക്ക് കുറഞ്ഞ ചെലവിൽ ബസും ജീവനക്കാരെയും വാടകയ്ക്ക് നൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഇതിനെ കെ.എസ്.ആർ.ടി.സി.യിലേക്ക് ലയിപ്പിക്കണമെങ്കിൽ ഇടതുമുന്നണിയുടെ അനുമതി വേണ്ടിവരുമെന്നതിനാൽ തത്കാലം പ്രവർത്തനശൈലിയിൽ മാറ്റംവരുത്തി വഴിയൊരുക്കാനാണ് നീക്കം.

ജില്ലാഓഫീസുകളുടെയും വർക്ഷോപ്പുകളുടെയും ഏകീകരണം കഴിഞ്ഞയാഴ്‌ച പിൻവലിച്ചിരുന്നു. അടുത്ത ബാച്ച് ഡീസൽബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് നൽകാനാണ് ധാരണ. ഇതിലൂടെ തൊഴിലാളിസംഘടനകളുടെ പിന്തുണയും മന്ത്രി ഉറപ്പാക്കുന്നുണ്ട്.

കെ.എസ്.ആർ.ടി.സിയിലെ സേവന വേതന വ്യവസ്ഥകളിൽ ദീർഘദൂരബസുകൾ ഓടിക്കുമ്പോൾ പ്രവർത്തനച്ചെലവ് കൂടും. ഇതൊഴിവാക്കാൻ കരാർജീവനക്കാരെയാണ് സ്വിഫ്റ്റിൽ നിയോഗിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണിക്ക് നിർമാതാവിനുതന്നെ കരാർ നൽകുക വഴി ചെലവ് കുറയ്ക്കുകയും ചെയ്തു. 2023-ലെ പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ടിൽ ലാഭത്തിലുള്ള ഏക പൊതുമേഖലാ ഗതാഗതസംവിധാനമായി സ്വിഫ്റ്റ് ഇടംപിടിക്കുകയും ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts