അവാർഡുകളുടെ മിനുക്കുപണിക്ക് പിന്നിൽ മറയുന്ന മലിനത; അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാർ
ഗുരുവായൂർ: നിരവധി ശുചിത്വ പുരസ്കാരങ്ങൾ സ്വന്തമാക്കി “ക്ലീൻ സിറ്റി” എന്ന വിശേഷണത്തോടെ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഗുരുവായൂർ മുനിസിപ്പാലിറ്റി ഇന്ന് ഗുരുതരമായ പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലാണെന്ന വിമർശനം ശക്തമാകുന്നു. നഗരത്തിന്റെ പ്രധാന ജലവാഹിനിയായ വലിയതോടിന്റെ...