ഗുരുവായൂർ: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നൽകുന്ന ഉത്സവപകർച്ചക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതിയോഗത്തിൽ തീരുമാനമായി. അളവിലേറെ ഭക്ഷണം വാങ്ങിക്കൊണ്ടു പോയി ദുരുപയോഗം ചെയ്യുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം. അടുത്ത വർഷം മുതൽ ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കും സംഘടനകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രസാദ ഊട്ടിൻ്റെ പകർച്ച നൽകുന്നതിന് നിയന്ത്രണം വരും
അളവിലേറെ ഭക്ഷണം വാങ്ങിക്കൊണ്ടു പോയി ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികളെ പറ്റി ഉത്സവം അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
മനുഷ്യസാധ്യമല്ലാത്ത വിധം ഭക്ഷണ സാധനങ്ങൾ പാചകം ചെയ്ത് വിതരണം ചെയ്തിട്ടും പരാതികൾ ഏറുകയാണ് പകർ ച്ച നൽകാൻ വൈകിയാൽ സമുഹ മാധ്യമങ്ങളിൽ ദേവസ്വത്തിന് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രചാരണം നടക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തു