ഗുരുവായൂർ ∙ പാപ്പാൻ മദ്യപിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നു. കൃഷ്ണ നാരായണൻ എന്ന ആനയെയാണ് ശീവേലിക്കായി ഇന്ന് നിശ്ചയിച്ചിരുന്നത് . കരുതലായി രാധാകൃഷ്ണൻ എന്ന കൊമ്പനെയും ഏർപ്പാടാക്കിയിരുന്നു , കൃഷ്ണ നാരായണൻ വരാതിരുന്നതിനെ തുടർന്ന് കരുതൽ ആയ രാധാകൃഷ്ണനെ തിടമ്പേറ്റാൻ നിറുത്തി എന്നാൽ തിടമ്പേറ്റി പരിചയമില്ലാത്തകൊമ്പനായതിനാൽ കീഴ്ശാന്തിക്ക് അന പുറത്ത് കയറാൻ പറ്റുന്ന രീതിയിൽ ആനക്ക് ഇരിക്കാൻ കഴിഞ്ഞില്ല,
പാപ്പാന്മാർ വീണ്ടും ശ്രമിച്ചപ്പോൾ കുത്തു.. വിളക്കുമായി മുന്നിൽ നിൽക്കുന്ന അച്ചുണ്ണി പിഷാരടിയയെ കൊമ്പ് കൊണ്ട് തട്ടി തട്ടി തെറിപ്പിച്ചു കൊമ്പൻ നീരസം പ്രകടമാക്കി .ഭാഗ്യത്തിന് പിഷാരടിക്ക് കാര്യമായ പരിക്ക് പറ്റിയില്ല. നടയും പിന്നും പൂട്ടിയിരുന്നതിനാൽ കൂടുതൽ അക്രമ വാസന കാണിക്കാൻ കൊമ്പന് അവസരം ലഭിച്ചില്ല . ഉടൻ തന്നെ പാപ്പാന്മാർ ആനയെ വരുതിയിലാക്കി പുറത്തേക്ക് കൊണ്ട് പോയി. തുടർന്ന് തിടമ്പ് കയ്യിൽ പിടിച്ചു കീഴ് ശാന്തി ചടങ്ങു പൂർത്തിയാക്കി ,ക്ഷേത്രത്തിൽ ആചാരപരമായി ആനയോട്ട ദിവസം മാത്രമാണ് ആനയില്ല ശീവേലി നടത്താറ് , ബാക്കി വർഷത്തിൽ എല്ലാ ദിനവും ആനപുറത്ത് തിടമ്പേറ്റിയാണ് ശീവേലി നടത്താറ്
തിടമ്പേറ്റാനുള്ള കൃഷ്ണ നാരായണൻ എന്ന ആന വരാതിരുന്നത് അന്വേഷിക്കാൻ ശീവേലി പറമ്പിൽ ചെന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററെ മദ്യപിച്ചു പാമ്പായ പാപ്പാൻ നന്ദകുമാർ ഭീഷണി പെടുത്തിയത്രെ. പോലീസ് ഇയാളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി ദേവസ്വം പാപ്പാനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്