- Advertisement -[the_ad id="14637"]
ഗുരുവായൂർ: 2023-24 വർഷത്തെ ഗുരുവായൂർ നഗരസഭയിലെ മികച്ഛ സ്വച്ഛ് സ്ഥാപനമായി ഗുരുവായൂർ ദേവസ്വത്തെ തെരഞ്ഞെടുത്തു. നഗരസഭയുടെ അംഗീകാര പത്രിക ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിൽ നിന്നും ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ ഡോ എം എൻ രാജീവ് ഏറ്റുവാങ്ങി.
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിന് കേരള സർക്കാരിൻ്റെ ഹരിത എ ഗ്രൈഡ് സർട്ടിഫിക്കേഷൻ അംഗീകാരമായി ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മുഖ്യാതിഥിയായി. രുക്മിണീ റീജൻസിയിൽ നടന്ന അനുമോദന ചടങ്ങിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും നഗരസഭാ ജീവനക്കാരും പങ്കെടുത്തു.