ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം 2024 ലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ഗോപി കണ്ണൻ ജേതാവായി.
ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ആരംഭം കുറിച്ചുള്ള ആചാര പരമായ ആനയോട്ടം ചടങ്ങിൽ ഗോപീകണ്ണൻ ഒമ്പതാം തവണയും ഒന്നാമതെത്തി. ആനയോട്ട ചടങ്ങിൽ മുൻനിരയിൽ ഓടിയ ദേവദാസ്, രവികൃഷ്ണ എന്നീ ആനകളെ പിന്നിലാക്കിയാണ് ഗോപീകണ്ണൻ മുന്നിലെത്തിയത്. ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ട ചടങ്ങിൽ ഇത്തവണ പത്ത് ആനകൾ പങ്കെടുത്തു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എ .പി, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ദേവസ്വം ഉദ്യോഗസ്ഥർ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ഭക്ത ജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിച്ചതോടെ ആനകള്ക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാന്മാര്‍ മഞ്ജുളാല്‍ പരിസരത്ത് തയ്യാറായി നില്ക്കുകന്ന ആനകളുടെ അടുത്തേക്ക് ഓടി. മണികള്‍ ആനകള്ക്ക് അണിയിച്ച് മാരാര്‍ ശംഖ് ഊതിയതോടെ ആനകള്‍ ക്ഷേത്രം ലക്ഷ്യമാക്കി ഓടി. ക്ഷേത്ര ഗോപുര നടയിൽ ആദ്യം ഓടി എത്തിയ ഗോപി കണ്ണനെ മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രശിപ്പിച്ചത് ഏഴു തവണ ക്ഷേത്രത്തിനുള്ളിൽ പ്രദിക്ഷണം നടത്തി കൊടിമരത്തിന് സമീപം നിന്ന് ഭഗവാനെ വണങ്ങി ആനയോട്ട ചടങ്ങ് പൂർത്തീകരിച്ചു.
ആനയോട്ട ചടങ്ങിൽ ഒൻപതാം തവണയാണ് ഗോപീകണ്ണൻ ഒന്നാമതെത്തുന്നത്.2001 സെപ്റ്റംബർ 3ന് തൃശൂരിലെ നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിരുത്തിയ ആനയാണ് ഗോപീകണ്ണൻ. എം സുഭാഷായിരുന്നു ഗോപീ കണ്ണൻ്റെ പാപ്പാൻ.