ഗുരുവായൂർ: അശരണർക്കും, ആലംബഹീനർക്കും അത്താണിയായി ആശ്വാസ സഹായ ഹസ്തമൊരുക്കുന്ന ഗുരുവായൂർ ജനസേവാ ഫോറത്തിൻ്റെ ആതുര ശുശ്രൂക്ഷാ സഹായ പദ്ധതിയുടെ ഭാഗമായി വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി കൊണ്ടുള്ള ചാരിറ്റി ക്ലിനിക്കിന് കിഴക്കെ നട ഗുരുവായൂർ ബസ്സ് സ്റ്റാൻഡ് പരിസരത്തുള്ള നൂ കൃഷ്ണ കോംപ്ലക്സിൽ ( സാവിനി ആരോഗ്യ കേന്ദ്രം) തുടക്കം കുറിച്ചു. ഓർത്തോ ആൻ്റ് ജനറൽ മെഡിസിൻ വിഭാഗം പ്രശസ്ത ഡോക്ടർ കെ.എം പ്രേംകുമാർ ക്ലിനിക്കിൻ്റെ ഉൽഘാടന കർമ്മം നിർവഹിച്ച് വന്നെത്തിയ നിരവധി രോഗികൾക്കും, മറ്റും സൗജന്യവൈദ്യ പരിശോധനയും നൽകി.
ക്ലിനിക്കിൻ്റെ ഭാഗമായി ഇനി ആഴ്ചയിൽ പലതവണയായി ഡോക്ടർ പ്രേംകുമാർ ഉൾപ്പടെ വിവിധ ഡോക്ടർമാരുടെ സൗജന്യ സേവന പരിശോധനയും ഉണ്ടായിരിക്കുന്നതാണു്. ഫോറം പ്രസിഡണ്ട് എം.പി.പരമേശ്വരൻ്റെ മുഖ്യസ്വാഗതസാന്നിദ്ധ്യത്തോടെ തുടക്കം കുറിച്ച ചാരിറ്റി ക്ലിനിക്കിൻ്റെ പ്രവർത്തനനിരതയ്ക്ക് ഫോറം ഭാരാവാഹികളായ പാലിയത്ത് വസന്തമണി ടീച്ചർ, എം.ശാന്ത വാര്യസ്യാർ , കെ .വിദ്യാസാഗർ, മുരളി പുറപ്പടിയത്ത്, ഓ.ജി.രവീന്ദ്രൻ, കെ.പി.നാരായണൻ നായർ,പി. ആർ. സുബ്രമണ്യൻ, ബാലൻ വാറണാട്ട്, ഹരി. എം.വാരിയർ, പ്രീത മുരളി, നിർമ്മല നായകത്ത്, ഉഷാ മേനോൻ ,അജിതാ ഗോപാലകൃഷ്ണൻ, ചിത്രാസുവീഷ് എന്നിവർ നേതൃത്വം നൽകി.
രക്ത പരിശോധന ഉൾപ്പടെ ലാബറട്ടറി, മരുന്നുകൾ ലഭ്യമാക്കുന്നകട, നേത്ര പരിശോധന, കണ്ണടവാങ്ങൽ, പല്ല് പരിശോധന അനുബന്ധ തുടർ ചികിത്സ തുടങ്ങി നിരവധി സൗകര്യങ്ങൾ ചാരിറ്റി ക്ലിനിക്ക് നടക്കുന്ന ന്യൂകൃഷ്ണ കോപ്ലക്സിൽ പ്രവർത്തിയ്ക്കുന്നതിനാൽ എത്തിച്ചേരുന്നവർക്ക് ലഭ്യമാക്കാവുന്നതുമാണ്