ഗുരുവായൂർ: ഗുരുവായൂർ നഗരസഭ വാർഡ് 27 തിരുവെങ്കിടം ആയൂർവേദ ആസ്പത്രിയുടെ മുൻവശം ടൈൽ വിരിച്ച് സുഗമമായ ഗതാഗത വഴി തുറന്ന് പുതിയതായി പണി തീർത്ത റോഡിൻ്റെ ഉൽഘാടന കർമ്മം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വാർഡ് കൗൺസിലർ വി.കെ.സുജിത്ത് അധ്യക്ഷത വഹിച്ചു.
തദ്ദേശവാസിയായി റോഡിൻ്റെ അരികെ വഴിയിൽ തന്നെ താമസിച്ച് പോന്നിരുന്ന ഈയടുത്ത് വിട പറഞ്ഞ കമേണ്ടർ യുവയോദ്ധാവ് വിപിൻ ദേവിൻ്റെ നാമയേധത്തിൽ പണിതീർത്ത കമനീയ റോഡാണ് സ്മരണകൾ പങ്ക് വെച്ച് അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തി സ്മരണാഞ്ജലി അർപ്പിച് തുടക്കം കുറിച്ച് തുറന്ന് കൊടുത്തത് . വാർഡിലെ മാലിന്യ സംഭരണ പ്രവർത്തനിറവിൽ നൂറു് ശതമാനം തികച്ച ഹരിത കർമ്മ സേനാംഗങ്ങളെ വേളയിൽ വേദിയുടെ ഉപഹാരം നൽകി നഗരസഭ ചെയർമാൻ സ്നേഹാദരം നൽകി അനുമോദിച്ചു. റോഡിൻ്റെ നിർമ്മാണ പ്രവർത്തിക്ക് നേതൃത്വം നൽകിയ കോൺട്രാക്ടർ പി അനിൽ കുമാറിനെയും അനുമോദിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർ കെ പി എ റഷീദ്, അഡ്വ കെ വി മോഹനകൃഷ്ണൻ, ബാലൻ വാറണാട്ട്, ഗോപിനാഥൻ പെരുമ്പിള്ളി, ശ്രീദേവി ബാലൻ, വിജയൻ വീട്ടീലായിൽ, സരിതാ സുരേന്ദ്രൻ, ടി ശിവദാസൻ എന്നിവർ പ്രസംഗിച്ചു.