മാസപ്പടി കേസില്‍ SFIO അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷന്‍ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് കേസില്‍ ആരോപണ വിധേയയായ പ്രധാന പ്രതി. അതിനാല്‍ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്.
അന്വേഷണത്തിന് സ്‌റ്റേ ലഭിച്ചാല്‍ അത് വലിയ ആശ്വാസമാകും. ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയും. രണ്ട് കമ്പനികള്‍ തമ്മില്‍ നടത്തിയ സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് ഇത്ര വലിയ അന്വേഷണം ആവശ്യമില്ല എന്നാണ് എക്‌സാലോജിക്കിന്റെ പ്രധാന വാദം.