ഗുരുവായൂർ : ഗുരുവായൂർ ആനപ്രേമി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഗജരത്നം പത്മനാഭൻ്റെ അനുസ്മരദിനമയ ഇന്ന് ഗുരുവായൂർ GUP സ്കൂളിൽ ആന എന്ന വിഷയം അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി.
Gup സ്കൂളിൽ വച്ചു നടന്ന അനുസ്മരണത്തിലും, സമ്മാനധാന ചടങ്ങും ഗുരുവായൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ: ജനു ഗുരുവായൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
ആനപ്രേമി സംഘം പ്രസിഡൻ്റ് ശ്രീ കെ പി ഉദയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന വിദഗ്തനായ ഡോക്ടർ ശ്രീ.വിവേക് വേണുഗോപാൽ, പ്രശസ്ത ശില്പി ശ്രീ. എളവള്ളി നന്ദൻ, ആനപ്രേമി സംഘം സെക്രട്ടറി ശ്രീ.കെ യു ഉണ്ണികൃഷ്ണൻ, ബാലൻ വാറണാട്ട് ,ശ്രീമതി.രമ്യ വിജയകുമാർ എന്നിവർ പ്രസംഗിച്ചു
.സ്കൂൾ HM സാജിത, അധ്യാപികമാരായ സീമ, സന്ധ്യ, അനിത എന്നിവർ മത്സരത്തിനും, മറ്റു ചടങ്ങുകൾക്കും നേതൃത്വം നൽകി.
ഒന്നാം സമ്മാനം ശ്രുത ദേവ് എം
രണ്ടാം സമ്മാനം ഷിഫ ഫാത്തിമ പി എസ്,
മൂന്നാം സമ്മാനം ഫിദ ഫാത്തിമ പി എ എന്നിവർ നേടി. പങ്കെടുത്ത 50 കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
ഒന്നാം സമ്മാനം 3000 രൂപയും, രണ്ടാം സമ്മാനം 2000 രൂപയും, മൂന്നാം സമ്മാനം 1000 രൂപയും ഗജരത്നം പത്മനാഭൻ്റെ ചിത്രത്തോടു കൂടിയ ഫലകവുമാണ് സമ്മാനമായി നൽകിയത്.
കുട്ടികൾക്കായി ആന വിദഗ്തനായ Dr വിവേക് വേണുഗോപാലിൻ്റെ ആനകളെ കുറിച്ചുള്ള ബോധവത്ക്കരണവും ഉണ്ടായി.