ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ കെ എസ് ഡബ്ലിയു എം പി യും കിലയും സംയുക്തമായി സംഘടിപ്പിച്ച ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള മൂന്ന് ദിവസം നീണ്ടു നിന്ന ഖരമാലിന്യ പരിപാലന പരിശീലന പരിപാടി സമാപിച്ചു.
പരിശീലനത്തില്‍ പങ്കെടുത്ത ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് വിതരണം ചെയ്തു. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ എസ് മനോജ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി കെ കണ്ണന്, കെ എസ് ഡബ്ല്യു എം പി ജില്ലാ മേധാവി സുബിത മേനോന് എന്നിവര്‍ പങ്കെടുത്തു.
വി ഭാസുരാംഗന്, നിഖില എം നകുലന്, ആന്‍സി പി ആന്റോ, വി എസ് ദീപ, സജ്ന കെ.എസ്., ആതിര ജോസ്, മുഹ്സിന സി കെ, എന്നിവര്‍ പരിശീലകരായി.