ഗുരുവായൂർ: ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധി സ്ക്വയറിന് സമീപം സെൻ്ററിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്ഥാപിച്ച കമനീയവും, ഏറെശ്രദ്ധ നേടിയതുമായ ടി എൻ പ്രതാപൻ എം പിയുടെ ബോർഡുകൾ തികച്ചും നിരുത്തരമായി നശിപ്പിച്ച നഗരസഭ ജീവനക്കാരുടെ ധിക്കാര നടപടികൾക്കെതിരെ പ്രതിക്ഷേധം.
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടു് ഒ കെ ആർ മണികണ്ഠൻ നഗരസഭ ചെയർമാനും, സെക്രട്ടറിക്കും പരാതി നൽകി. കട്ട്ഔട്ടറുകൾ ജനശ്രദ്ധ ആകർഷിച്ചതിൽ വിറളി പൂണ്ട്, രാഷ്ട്രീയ സാമാന്യ മര്യാദകൾ വരെ ലംഘിച്ച് ബഹുമാന്യ തൃശൂരിൻ്റെ എം പി ടി എൻ പ്രതാപൻ്റെ ബോർഡുകൾ മാറ്റുവാനും, കേടു്പാടുകൾ വരുത്താനും നേതൃത്വം നൽകിയ നഗരസഭ ഭരണാധികാരികകളുടെയും, ഉദ്യോഗസ്ഥരുടെയും നീതിരഹിതമായ ധിക്കാര നടപടിയിൽ പ്രതിക്ഷേധം രേഖപ്പെടുത്തിയാണ് പരാതി നൽകിയത്. തുടർന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും, പ്രതിപക്ഷ നേതാവ് കെ പി ഉദയൻ്റെ നേതൃത്വത്തിൽ നഗരസഭയിൽ ഡി എഫ് പാർലിമെൻ്റ് കമ്മിറ്റിയും യോഗം ചേർന്ന് പ്രതിക്ഷേധം രേഖപ്പെടുത്തുകയും, വരുന്ന തെരെഞ്ഞെടുപ്പിലെ പരാജയ ഭീതി തിരിച്ചറിഞ്ഞ് നടത്തുന്ന ഇത്തരം കേവലം തരം താണ നടപടികളെ അപലപിക്കുകയും ചെയ്തു.
ഗുരുവായൂർ മഞ്ഞുളാലിന് സമീപം ഗാന്ധി സ്ക്വയറിനടത്ത് സ്ഥാപിച്ചിരുന്ന കട്ട് ഔട്ടർ