the digital signature of the temple city

ഗുരുവായൂർ പെരുന്തട്ട ക്ഷേത്രം മഹാരുദ്രയജ്ഞം; ശ്രീ രുദ്രജപം കേൾക്കാനും, പാരായണം ചെയ്യാനും ഭക്തജനത്തിരക്ക്

- Advertisement -[the_ad id="14637"]

ഗുരുവായൂർ : പെരുന്തട്ട മഹാരുദ്രയജ്ഞത്തിന് ഏഴ് ദിവസം പിന്നിട്ടപ്പോൾ ശ്രീരുദ്രജപം കേൾക്കാനും പുസ്തകം നോക്കി പാരായണം ചെയ്യാനും ഭക്തജനത്തിരക്ക് ശ്രദ്ധേയമായി.രാവിലെ ഗുരുവായൂരപ്പന്റ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് വേദമന്ത്രങ്ങൾ ചൊല്ലി11 കുംഭങ്ങളിൽ മഹാദേവന് 11 ദ്രവ്യങ്ങൾ അഭിഷേകം ചെയ്തു.തുടർന്ന് ഉച്ചപ്പൂജയും നടത്തി.ബോംബെയിൽനിന്നും ദർശനത്തിന് എത്തിയ മുരുകൻ എന്ന ഭക്തനും, ഗുരുവായൂർ സ്വദേശികളായ ശ്യാം നമ്പീശനും സഹോദരനും പെരുന്തട്ട അഘോരമൂർത്തിക്ക് ഓടുകൊണ്ടുള്ള ഏതാനും തൂക്ക് വിളക്കുകളും,മാലവിളക്കുകളും വഴിവാട് സമർപ്പിച്ചു.

ക്ഷേത്രത്തിൽ രാവിലെ മുതൽ നാരായണീയപാരായണം,ബ്രാഹമണിപ്പാട്ട് , ഭാഗവതത്തിലെ ഭിക്ഷുഗീത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗുരുവായൂർ മണിസ്വാമിയുടെ ആദ്ധ്യാത്മികപ്രഭാഷണം എന്നിവയുമുണ്ടായി. ഉച്ചക്ക് പായസമടക്കമുള്ള വിഭവങ്ങളോടെ നടക്കുന്ന അന്നദാനത്തിൽ രണ്ടായിരത്തിലധികം ഭക്തജനങ്ങൾ നിത്യം പങ്കെടുക്കുന്നുണ്ട്.രാവിലെ ദർശനത്തിന് വരുന്നവർക്കെല്ലാം പ്രഭാതഭക്ഷണവും നൽകിവരുന്നുണ്ട്. പ്രത്യേകമായി അലങ്കരിച്ച യജ്ഞമണ്ഡപത്തിൽ രാവിലെ 5 മണിമുതൽ നടക്കുന്ന ശ്രീരുദ്രജപം വേദിക്കു പുറത്ത് ഇരുന്ന് ശ്രദ്ധയോടെ ശ്രവിക്കാനും പാരായണം ചെയ്യാനുംഅഭിഷേകം തൊഴാനും വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്യൂ സംവിധാനവും ഏർപ്പെടുത്തി ഭക്തജനങ്ങൾക്കെല്ലാം സുഗമമായ ദർശനത്തിന് ക്ഷേത്രപരിപാലനസമിതി സൗകര്യമൊരുക്കി.


ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മഹാമൃത്യഞ്ജയഹോമം നടത്തി. നൂറിലധികംഭക്തജനങ്ങൾ മൃത്യുഞ്ജയ ഹോമം ശീട്ടാക്കി. വെള്ളിയാഴ്ച തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ഭഗവത് സേവ നടത്തും. തൽസമയം യജ്ഞാചാര്യൻ കീഴേടംരാമൻനമ്പൂതിരിയുടെ നേതൃത്വത്തിൽ 12 ഓളം ആചാര്യന്മാർ ഭക്തജനസാന്നിദ്ധ്യത്തോടെ ലളിതാസഹസ്രനാമജപവും ഉണ്ടാകും.
ബുധനാഴ്ച വൈകുന്നേരം ക്ഷേത്രംരുദ്രാക്ഷമണ്ഡപത്തിൽ പാലുവായ് എൻ.എസ്.എസ്.കരയൊഗത്തിന്റെ തിരുവാതിരക്കളി, പെരുന്തട്ട റസിഡൻസ് അസോസിയേഷന്റെ വിവിധ കലാപരിപാടികൾ, ഗുരുവായൂർ അർജ്ജുൻ.എസ്.നായർ, അവതരിപ്പിച്ച കീബോർഡ് കച്ചേരിയും നടന്നു. ശ്രീകൃഷ്ണപുരം ശബരീഷ് മൃദംഗത്തിൽ പക്കമേളമൊരുക്കി.പ്രദോഷസുദിനമായതിനാൽ മഹാദേവന് ആയിരം കുടം ജലധാരയും സന്ധ്യക്ക് ദീപാരാധന,കേളി, പ്രത്യേകം പ്രസാദം വിതരണം എന്നിവയും ഉണ്ടായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts