ഗുരുവായൂർ: ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജഞത്തിൻ്റെ ആവശ്യത്തിലേക്കായി യജ്ഞത്തിൻ്റെ 5-ാം നാളായ ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മ കാണിക്കയായി ദ്രവ്യങ്ങൾ സമർപ്പിച്ചു.
രാവിലെ ക്ഷേത്ര നടപ്പുരയിൽ കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമൻ നായരിൽ നിന്നും പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോനും യജ്ഞാചാര്യൻ കൂടിയായ കീഴിയേടം രാമൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ചു. ജനു ഗുരുവായൂർ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, , രാമകൃഷ്ണൻ ഇളയത് , സുധാകരൻ നമ്പ്യാർ,ജയറാംആലക്കൽ, മോഹനൻ, കെ.ടി. ഭാക്ഷായണിയമ്മ,നിർമ്മല നായ്ക്കത്ത്, രാധാ ശിവരാമൻ, രാധാമണി ചാത്തനാത്ത്, ഉഷ അച്യുതൻ, കോമളം പെരുമ്പ്രശ്യാർ, കാർത്തിക കോമത്ത്, പ്രസന്ന വീട്ടിലയിൽ, തങ്കമണിയമ്മ ആനേടത്ത്, ജയ ശരീധരൻ, സരളമുള്ളത്ത്, തുടങ്ങിയവർ പങ്കെടുത്തു. യജ്ഞത്തിനാവശ്യമായ നെയ്യ് , എണ്ണ അടക്കമുള്ള സാധനങ്ങളും, പ്രസാദ ഊട്ടിനു വേണ്ട പലവ്യഞ്ജന, പച്ചക്കറികളുമാണ് മഹാദേവന് സമർപ്പിച്ചത്.